1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2011

1994 നവംബറിലെ ആദ്യ നറുക്കെടുപ്പ് മുതല്‍ തന്നെ നാഷണല്‍ ലോട്ടറി ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. 16വയസുള്ള എതാണ്ടെല്ലാവരും തന്നെ ലോട്ടറിയില്‍ ആകൃഷ്ടരാണ്.തനിച്ചോ സിണ്ടിക്കേറ്റ് ആയോ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നവരാണ് നല്ലൊരു ശതമാനം യു കെ മലയാളികളും.ഇക്കഴിഞ്ഞ വര്‍ഷം സിണ്ടിക്കേറ്റ് ആയി ലോട്ടറി എടുത്ത രണ്ടു കവന്‍ട്രി മലയാളികള്‍ക്ക് ലോട്ടറിയടിച്ചത് മാധ്യമപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ എല്ലാ 54 ടിക്കറ്റുകളിലും ഒന്നൊഴികെ മറ്റെല്ലാം ഒരു പൌണ്ടും പോലും സമ്മാനം ലഭിക്കാതെ ഡസ്റ്റ് ബിന്നിലേക്കിടേണ്ട ഗതിയാണെന്ന സത്യം പലര്‍ക്കുമറിയില്ല.

മിണ്ടാത്ത ഭാഗ്യം

 

ലോട്ടറി നറുക്കെടുക്കുന്നത് ഒരു ക്രമവുമില്ലാതെയണ്. അതിനാല്‍ എല്ലാനമ്പറുകള്‍ക്കും എല്ലാ ടിക്കറ്റുകള്‍ക്കും ഒരേ ചാന്‍സാണുള്ളത്. അതായത് 13,983,816 പേരില്‍ ഒരാള്‍ക്ക് മാത്രമേ ലോട്ടറിയുടെ ബമ്പര്‍ സമ്മാനം അടിക്കൂ.

എങ്കിലും ലോട്ടറിയെടുക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം. ചില ലോട്ടറി ടിപ്‌സാണ് ഇവിടെ നല്‍കുന്നത്.

ഇത് കളിയല്ല:

2011 മാര്‍ച്ച് 31 നാഷണല്‍ ലോട്ടറി തങ്ങളുടെ ടിക്കറ്റ് വിറ്റ് നേടിയത് 5.8ബില്യണ്‍ പൗണ്ടായിരുന്നു. ഭാഗ്യശാലികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന സമ്മാനത്തുക നല്‍കാന്‍ ഇവര്‍ക്ക് ചിലവായതാകട്ടെ വെറും 2.9ബില്യണ്‍ പൗണ്ടും. അതായത് 49% ലാഭം.

ലോകത്തുള്ള പന്തയങ്ങളില്‍ ഏറ്റവും മോശമായ ഒന്നാണ് ലോട്ടറി എന്നാണ് കണക്കു ശാസ്ത്രം നമ്മളോട് പറയുന്നത്. അതിനാല്‍ നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലത് കളിക്കാതിരിക്കുക എന്നതാണ്.

ദിസവങ്ങളെ പരിശോധിക്കുക

മിക്ക ലോട്ടറി ഭാഗ്യപരീക്ഷകരും എല്ലായാഴ്ചയും ഒരേസെറ്റ് ലെക്കി നമ്പറുകളാണ് തിരഞ്ഞെടുക്കാറുള്ളത്. അതില്‍ കുടുംബാംഗങ്ങളുടെയോ, സുഹൃത്തുക്കളുടേയോ ജന്മദിനവും പെടും. അതായത് 31ന് താഴെയുള്ള നമ്പറുകളാവും മിക്കവരും തിരഞ്ഞെടുക്കുക.

ലോട്ടറിയടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനായി 32നും 49നും ഇടയ്ക്കുള്ള നമ്പറുകള്‍ കൂടുതലെടുക്കാന്‍ ശ്രദ്ധിക്കണം. ഈ ഗ്രൂപ്പില്‍പെടുന്ന നമ്പര്‍ എടുക്കുന്നവരുടെ എണ്ണം കുറവായിരിക്കും. അതിനാല്‍ കൂടുതല്‍ നമ്പറുകളുടെ നേട്ടം നിങ്ങളെ തേടിയെത്താം.

മാസങ്ങളെ ഉപേക്ഷിക്കുക

ഭാഗ്യപരീക്ഷകര്‍ ഏപ്പോഴും ആകൃഷ്ടരാവുന്നത് ജനനതീയ്യതിയിലേക്കാണ്. ഒന്നുമുതല്‍ 12വരെയുള്ള അക്കങ്ങളാണ് കൂടുതല്‍ പേര്‍തിരഞ്ഞെടുക്കുക. അത് 12 മാസങ്ങളെ സൂചിപ്പിക്കുന്നു. ഈ 12 പോപ്പുലര്‍ നമ്പറുകളില്‍ ഏറ്റവും പോപ്പുലര്‍ ഏഴാണ്. അതിനാല്‍ 13ന് താഴെയുള്ള നമ്പറുകള്‍ തിരഞ്ഞെടുക്കരുത്. ഏഴ് പൂര്‍ണമായും ഒഴിവാക്കുക.

13 നോടുള്ള ഭയം ഒഴിവാക്കുക

ടെന്‍ പ്ലസ് 3 മോര്‍ബിഡ് ഫിയര്‍ എന്ന ഗ്രീക്ക് ചിന്തകാരണമാകാം 13 എല്ലാവരും അകറ്റി നിര്‍ത്തുന്നത്. രസകരമെന്നുപറയട്ടെ ഏറ്റവും കുറഞ്ഞതവണ നറുക്കെടുപ്പ് നടന്ന രണ്ടാമത്തെ സംഖ്യയാണ് 13. ഇക്കാരണങ്ങള്‍കൊണ്ടെല്ലാം 13നെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

സൂപ്പര്‍ഡ്രോകള്‍ ഒഴിവാക്കാതിരിക്കുക

ക്രിസ്തുമസ്, ന്യൂയര്‍ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലോട്ടറി സൂപ്പര്‍ഡ്രോ ഏര്‍പ്പെടുത്താറുണ്ട്. 10മില്യണോ അതില്‍ കൂടുതലോ ആയിരിക്കും മിക്ക സൂപ്പര്‍ഡ്രോകളും വിജയികള്‍ക്ക് നല്‍കുക. അതുകൊണ്ടുതന്നെ സാധാരണ നറുക്കെടുപ്പ് ലോട്ടറികളെക്കാള്‍ ഇവയ്ക്ക് പ്രാധാന്യം നല്‍കുക.

റോള്‍ ഓവേഴ്സ് ഉള്ളപ്പോള്‍ ലോട്ടറി എടുക്കുക

ഏറ്റവും കൂടിയ സമ്മാനം ആരും നേടിയിട്ടില്ലെങ്കില്‍ രണ്ടാമതും നറുക്കെടുപ്പ് നടത്തുകയാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം ആദ്യം ക്വാഡ്രപ്പിള്‍ റോളോവേഴ്‌സ് അനുവദിച്ചുകൊണ്ട് കാമലോട്ട് അതിന്റെ നിയമങ്ങള്‍ മാറ്റിയിരുന്നു.

ഓണ്‍ലൈന്‍ ലോട്ടറി എടുക്കുക

ലോട്ടറി ആരംഭിച്ച് 17 വര്‍ഷത്തിനുള്ളില്‍ 1.1ബില്യണ്‍ പൗണ്ട് തുക അവകാശികളില്ലതെ പോയിട്ടുണ്ട്.കയ്യിലുള്ള ലോട്ടറി നഷ്ട്ടപ്പെട്ടതിനു ശേഷം ഈ ദുസ്വപ്‌നം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ലോട്ടറി തിരഞ്ഞെടുക്കുക.

ഒളിഞ്ഞുകിടക്കുന്ന ഭാഗ്യത്തില്‍ വിശ്വസിക്കുക

ലോട്ടറി വിജയിയെ പ്രഖ്യാപിക്കുന്നത് ക്രമമില്ലാത്ത തിരഞ്ഞെടുപ്പിലൂടെയാണ്. അതിനാല്‍ അതുപോലെ നമ്പറുകളും തിരഞ്ഞെടുക്കുക.മുന്‍കൂട്ടി നിശ്ചയിച്ച നമ്പറുകള്‍ക്കും ലക്കി ടിപ്പിനും ജയിക്കാന്‍ ഒരേ ചാന്‍സ്‌ ആണുള്ളത്

സിന്റിക്കേറ്റില്‍ ചേരാതിരിക്കുക

വലിയ പ്രൈസ് നേടണമെങ്കില്‍ ഒറ്റയ്ക്ക് കളിക്കുന്നതാണ് നല്ലത്. മറ്റ് ലോട്ടറി ഗ്രൂപ്പുമായോ സുഹൃത്തുക്കളുമായോ ഒത്തുചേര്‍ന്ന് ലോട്ടറി എടുക്കാതിരിക്കുക. സിന്റിക്കേറ്റായി ലോട്ടറിയെടുക്കുമ്പോള്‍ ഒരുപാട് പേരുണ്ടാകുമെന്നതിനാല്‍ വിജയിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വിജയിക്കുന്നവര്‍ പണം എല്ലാവര്‍ക്കുമായി പങ്കുവയ്‌ക്കേണ്ടിവരികയും ചെയ്യും.

ഒന്നാം സമ്മാനജേതാക്കള്‍ എങ്ങിനെയാണ് നമ്പര്‍ തിരഞ്ഞെടുത്തത്

നാളിതുവരെ 2600പേരാണ് ലോട്ടറി വാങ്ങി ലക്ഷങ്ങളോ കോടികളോ സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 100പേരെ നാഷണല്‍ ലോട്ടറി ഇന്റര്‍വ്യൂ ചെയ്തിരുന്നു. അവരില്‍ പലരും നമ്പര്‍ തിരഞ്ഞെടുത്തത് ഭാഗ്യ നമ്പര്‍ നോക്കിയാണ്.

കുടുംബത്തിലാരുടെയെങ്കിലും പ്രായം, ജന്മദിനം, കാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ഡോര്‍ നമ്പര്‍, തൊപ്പിയിലെ നമ്പര്‍, ടെലിഫോണ്‍ നമ്പര്‍ തുടങ്ങിയവയാണത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.