ലണ്ടന്‍: വിവാദങ്ങള്‍ക്കും സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനുമിടെ ലോയ്ഡ്‌സ് ബാങ്ക് ബോണസ് പ്രഖ്യാപിച്ചു. ഇക്കുറി ബാങ്ക് 20 ലക്ഷം പൗണ്ടാണ് ബോണസായി നല്കുക.
കടുത്ത വിയോജിപ്പുണ്ടെങ്കിലും ലോയ്ഡ്‌സ് ബോണസ് നല്കുന്നതിനോട് സര്‍ക്കാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
തൊഴിലാളികളുടെ ആത്മവിശ്വാസവും ആത്മാര്‍ത്ഥതയും വര്‍ദ്ധിപ്പിക്കാന്‍ ബോണസ് അനിവാര്യമാണെന്ന നിലപാടിലാണ് ബാങ്ക് മേധാവി എറിക് ഡാനിയല്‍സ്. മാര്‍ച്ചില്‍ സ്ഥാനമൊഴിയുന്ന ഡാനിയല്‍സ് ബോണസ് നല്കിയേ തീരൂ എന്ന വാശിയിലുമാണ്.
ഇതേസമയം, ഇക്കൊല്ലം ബോണസ് നല്കണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ബാര്‍ക്‌ളെ്‌സ് മേധാവി ബോബ് ഡയമണ്ട് പറഞ്ഞു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടു കിടക്കവേ, ഇക്കൊല്ലം ബോണസ് നല്കാതെ ആ പണം അടിസ്ഥാന മേഖലകളിലെ വികസനത്തന് ഉതകും വിധം തിരിച്ചുവിടാനാണ് ബാങ്കുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല