ലണ്ടന്‍: രക്ഷിതാക്കളുടെ വംശീയത തനിക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് ഇന്ത്യന്‍ വംശജയായ പ്രൈമറി
സ്‌ക്കൂള്‍ ഹെഡ് ടീച്ചറുടെ പരാതി. 44 കാരിയായ സുധനാ സിങ്ങാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യക്കാരിയായ ഈ സ്ത്രീയെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഒരു രക്ഷിതാവ് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. മൂര്‍ലാന്റ്‌സിലെ കുട്ടികളും ഇത്തരത്തില്‍ വര്‍ഗീയ മനോഭാവമുള്ളവരാണ്. രക്ഷിതാക്കള്‍ കറുത്തവര്‍ഗക്കാരെ എത്രത്തോളം വെറുക്കുന്നെന്ന് കുട്ടികള്‍ പറഞ്ഞ് തനിക്കറിയാമെന്നും അവര്‍ വ്യക്തമാക്കി.
വര്‍ഗപരമായ വേര്‍തിരിവ്, മാനസിക പീഡനം എന്നിവയ്‌ക്കെതിരെ റീഡിങ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ സുധനാ സിങ് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ സുധനാ സിങിനെതിരെ സ്‌കൂള്‍ അധികൃതര്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. സുധനയുടെ മോശമായ പെരുമാറ്റം കാരണം പല ജോലിക്കാരും പിരിഞ്ഞുപോയിട്ടുണ്ടെന്നാണ് സ്‌ക്കൂള്‍ അധികൃതരും റീഡിങ് ബോറോ കൗണ്‍സിലും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. സ്‌ക്കൂളില്‍ നിന്ന് പിരിഞ്ഞുപോകാന്‍ തന്നെ ഇവര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും സുധനാ സിങ് കുറ്റപ്പെടുത്തി.
പരാതി വിശദമായി പരിശോധിക്കുന്നത് ട്രിബ്യൂണല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല