കുബ്രിയയില്‍ കെയര്‍ അസിസ്റ്റന്റായി ജോലി നോക്കുന്ന മലയാളി യുവാവിനു നേരെ വംശീയാക്രമണം.കുബ്രിയ യൂണിവേഴ്‌സ്റ്റിയിലെ മുന്‍ വിദ്യാര്‍ഥി പെരുമ്പാവൂര്‍ സ്വദേശി ഷിബു അഗസ്റ്റിനു നേരയാണ് ശനിയാഴ്ച്ച സന്ധ്യയ്ക്ക് 7.20ന് അക്രമണമുണ്ടായത്.കംബ്രിയായിലെ സ്റ്റാന്‍വിക്‌സിന് സമീപം റിക്കര്‍ബി പാര്‍ക്കില്‍ വച്ചാണ് തദ്ദേശീയരായ കൗമാരക്കാര്‍ ഷിബുവിനെ അക്രമിച്ചത്
ആക്രമത്തിന് ഇരയായ ഷിബു അഗസ്റ്റിന്‍, സുഹൃത്തുക്കളായ നിജില്‍, വിനായക് കൃഷ്ണന്‍ എന്നിവരോടൊത്ത് ടൗണിലേക്ക് പോയതാണെന്ന് പറയുന്നു. സമീപത്തുള്ള കാര്‍ പാര്‍ക്കില്‍ ഷിബുവും സംഘവും കാര്‍ പാര്‍ക്ക് ചെയ്തു ശേഷം ചെറു വഴിയിലൂടെ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണം ഉണ്ടായത്.16 വയസ് തോന്നിക്കുന്ന ഒരു വെള്ളക്കാരി പെണ്‍കുട്ടി, പാക്കി ബാസ്റ്റര്‍ഡ് തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിക്കുവാന്‍ ആരംഭിച്ചു. ഇത് ശ്രദ്ധിക്കാതെ നീങ്ങിയ മലയാളി സംഘത്തിനെ പിന്‍തുടര്‍ന്ന് യുവതി അസഭ്യ വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്ന് ഷിബു പോലീസിനെ വിളിക്കുവാനായി ഫോണ്‍ ഡയല്‍ ചെയ്തു. ഈ സമയം മുന്‍പോട്ട് ചാടിവന്ന പെണ്‍കുട്ടി – പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തുവാന്‍ ശ്രമിക്കേണ്ട എന്നു പറഞ്ഞ് ഷിബുവിന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു.
ഷിബുവും സുഹൃത്തുക്കളും പോലീസിനെ വീണ്ടും വിളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടി, ഏകദേശം 25 പേര്‍ അടങ്ങിയ കൗമാരക്കാരുടെ ഒരു സംഘമായി തിരിച്ചെത്തി മര്‍ദ്ദനം തുടര്‍ന്നത്. ഈ സംഘം ഷിബുവിനെ അടിച്ച് നിലത്തിടുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് ബൂട്ടുകൊണ്ട് ചവിട്ടുകയും ചെയ്തു. ഒപ്പം ഉണ്ടായിരുന്ന മലയാളി യുവാക്കള്‍ക്ക് പോലും ഷിബുവിനെ സഹായിക്കാന്‍ കഴിഞ്ഞില്ല. അക്രമികള്‍ കടന്നു കളഞ്ഞപ്പോള്‍ പോലീസ് ആംബുലന്‍സുമായെത്തി. ഇതിനിടയില്‍ യുവാവിന്റെ ബോധം നഷ്ടപ്പെട്ടു.കംബ്രിയ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ഷിബുവിന്റെ പരിക്ക് സാരമുള്ളതല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല