കേരളക്കരയിലെ ഓണാഘോഷപരിപാടികളുടെ അവിഭാജ്യ ഘടകമായ വടം വലിക്ക് വൂസ്റ്ററില്‍ തുടക്കം.ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ വൂസ്റ്റര്‍ തെമ്മാടികള്‍ സ്വന്തം തട്ടകത്തില്‍ കിരീടം നേടി.സ്റ്റോക്ക് ഓണ്‍ ടട്രെന്‍റ് ടീമാണ് രണ്ടാം സ്ഥാനം.ബെസിംഗ് സ്റ്റോക്ക് മൂന്നും കേംബ്രിഡ്ജ് നാലും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മെറ്റ് ലൈഫിലെ ഷാജി ഫ്രാന്‍സിസ് സ്പോണ്സര്‍ ചെയ്ത 751 പൌണ്ടും ,രണ്ടാം സമ്മാനമായി അല്‍ബ പ്ലാസ്റ്റിക്ക് സ്പോണ്സര്‍ ചെയ്ത 501 പൌണ്ടും മൂന്നാം സമ്മാനമായി ഷോയി ചെറിയാന്‍ സ്പോണ്സര്‍ ചെയ്ത 251 പൌണ്ടും നാലാം സമ്മാനമായി ബിജു ജോസെഫും സജി അലെക്സും സ്പോണ്സര്‍ ചെയ്ത 101 പൌണ്ടും ലഭിച്ചു.ജോണ്‍ സാറാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. ഡബ്ല്യൂ എം സി എ പ്രസിഡന്റ് ജോണ്‍ ജേക്കബു സെക്രട്ടറി ജോസ് മത്തായി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല