സ്ത്രീകളുടെ ശത്രുക്കള്‍ എന്നും സ്ത്രീകള്‍ തന്നെയായിരിക്കുമെന്നൊരു പ്രയോഗമുണ്ട്, ഇത് സ്ത്യമാണെന്ന് വിശ്വസിക്കേണ്ടിവരുന്ന ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ടാകാറുമുണ്ട്. ഇതേപോലെയാണ് ഇപ്പോള്‍ കുവൈത്തിലെ ഒരു വനിതാ നേതാവ് സ്ത്രീകള്‍ക്കെതിരെ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്.
ഇപ്പോള്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലെ വനിതാ പ്രക്ഷോഭകരെയെല്ലാം പുരുഷന്റെ ലൈംഗിക അടിമകളാക്കണമെന്നാണ് ഇവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കുവൈത്തുകാരിയായ രാഷ്ട്രീയനേതാവ് സല്‍വ അല്‍ മുതൈരിയാണ് തീര്‍ത്തും ഹീനമായ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങള്‍ക്കിടെ അറസ്റ്റിലായ സ്ത്രീകളെ വാങ്ങിച്ച് രാജ്യത്തെ പുരുഷന്മാര്‍ക്ക് ലൈംഗിക അടിമകളായി നല്‍കണമെന്നാണ് ഇവര്‍ പറയുന്നത്.
ഇങ്ങനെ ചെയ്താല്‍ പുരുഷന്മാരെ അവിഹിതബന്ധങ്ങളില്‍ നിന്നും ലൈംഗികതയ്ക്കായുള്ള അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാമെന്നും ഇങ്ങനെയാകുമ്പോള്‍ വിവാഹബന്ധങ്ങള്‍ ശിഥിലമാകില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ഇതുചെയ്യുന്നതിന് ഒട്ടും നാണിക്കേണ്ടകാര്യമില്ലെന്ന് സല്‍വ പറയുന്നു. ഇത് ഇസ്ലാമിക നിയമപ്രകാരം ഹറാമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എട്ടാം നൂറ്റാണഅടിലെ മുസ്ലീം നേതാവിയിരുന്ന ഹരണ്‍ അല്‍ റഷീദ് ഇത്തരത്തില്‍ 2000 ലൈംഗിക അടിമകളെ സ്വന്തമാക്കി വച്ചിരുന്നുവെന്ന ചരിത്രത്തെ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സ്വന്തം വാദത്തെ ന്യായീകരിക്കുന്നത്. അടുത്തിടെ പുണ്യനഗരമായ മെക്ക സന്ദര്‍ശിച്ചപ്പോള്‍ താന്‍ ഇ്ക്കാര്യം സൗദിയിലെ മതനേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും ഇത് ഹറാമല്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. എന്തായാലും ഇവരുടെ ഈ വാക്കുള്‍ക്കെതിരെ ലോകത്തെമ്പാടുമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല