സോണ്‍പേട്ട്: ദേശീയ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ രാജസ്ഥാന്റെ പ്രകാശ് ചൗധരി ത്രിപുരയ്‌ക്കെതിരെ നേടിയ 32 ഗോളുകള്‍ പുതിയ റെക്കോഡായി. ചൗധരിയുടെതടക്കം എതിരില്ലാത്ത 34 ഗോളിനാണ് രാജസ്ഥാന്‍ ത്രിപുരയെ തകര്‍ത്തുവിട്ടത്. സോനമും നവപ്രീതുമാണ് മറ്റ് സ്‌കോറര്‍മാര്‍.
ചൗധരിയുടെ ആറു ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നാണ് പിറന്നത്. ബാക്കി 26 ഫീല്‍ഡ് ഗോളുകളില്‍ അഞ്ചെണ്ണം ഒരൊറ്റ പാസ് പോലുമില്ലാതെ ഒറ്റയാള്‍ നീക്കത്തിലൂടെയാണ് ചൗധരി ലക്ഷ്യത്തിലെത്തിച്ചത്. ത്രിപുര ഗോളിയുടെ അവസരോചിതമായ ചില സേവുകള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഗോളില്‍ രാജസ്ഥാന്‍ അര്‍ധസെഞ്ച്വറി തികയ്ക്കുമായിരുന്നു. അത്ര ഏകപക്ഷീയമായിരുന്നു മത്സരം. ആദ്യ സെക്കന്‍ഡ് മുതല്‍ തന്നെ ത്രിപുരയുടെ ഗോള്‍വല ചലിച്ചുകൊണ്ടിരുന്നു. ഓരോ രണ്ട് മിനിറ്റിലും അവര്‍ ഗോളുകള്‍ വഴങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല