ഫെയ്‌സ്ബുക്കില്‍ നടത്തിയ അപകടകരമായ പോസ്റ്റിംഗിലൂടെ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് എ ആന്‍ഡ് ഇ നേഴ്‌സ്. വാര്‍ധക്യത്തില്‍പ്പെട്ട് ഉഴറുന്നവരെ കൊന്നേക്കണമെന്ന പോസ്റ്റിംഗാണ് കെല്‍സി ആഡേര്‍ട്ടണ് വിനയായത്.
ചെസ്റ്ററിലെ എ ആന്‍ഡ് ഇ നേഴ്‌സാണ് ആഡേര്‍ട്ടണ്‍. സ്വന്തം കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാതെ ദുരിതത്തിലായ വയോജനങ്ങളെ കൊന്നുകളയണമെന്നാണ് ആഡേര്‍ട്ടണ്‍ പോസ്റ്റ് ചെയ്തത്. ബിഗ് ബ്രദറില്‍ പങ്കെടുക്കുന്നവര്‍ക്കും ജിന്‍ജര്‍ ഹെയര്‍ ഉള്ളവര്‍ക്കും, കുട്ടികളോട് ലൈംഗികമായ അതിക്രമം കാണിക്കുന്നവര്‍ക്കും മരണശിക്ഷതന്നെ നല്‍കണമെന്നും ആഡേര്‍ട്ടണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഗതി വിവാദമായതോടെ അധികാരികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . എതിര്‍പ്പ് ഉയര്‍ന്നതോടെ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ദയാവധത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളും ആഡേര്‍ട്ടണ്‍ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം ടത്തുന്നവരെ അതിക്രൂരമായി ശിക്ഷിക്കണമെന്നതാണ് ആഡേര്‍ട്ടണ്‍ ഉന്നയിക്കുന്ന മറ്റൊരാവശ്യം.
ഇതോടൊപ്പം ഹിറ്റ്‌ലറുടെ ഒരു ചിത്രംകൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കാര്യത്തിലാണോ അതോ തമാശയ്ക്കാണോ ഇത്തരമൊരു പോസ്റ്റിംഗ് നടത്തിയതെന്നത് വ്യക്തമായിട്ടില്ല. അതിനിടെ ആഡേര്‍ട്ടണിന്റെ പോസ്റ്റിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ചെസ്റ്റര്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. വിഷയം നേഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സിലിന് കൈമാറിയിട്ടുണ്ടെന്ന് ആശുപത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല