സൗഹൃദങ്ങള്‍ പുതുക്കാനും പങ്കുവെയ്ക്കാനും പ്രായം ഒരു പ്രശ്‌നമാണോ? അല്ലെന്ന് സിന്‍ഡര്‍ഫോര്‍ഡിലെ 106 വയസ് പ്രായമുള്ള ലില്ലി സ്ട്രഗ്നല്‍ മുത്തശ്ശി പറയും. ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രായമേറിയ ആളാകാനുള്ള തയ്യാറെടുപ്പിലാണ് ലില്ലി മുത്തശ്ശി. കഴിഞ്ഞമാസമാണ് ലില്ലി മുത്തശ്ശി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയത്. പിന്നെ ഒട്ടും താമസിപ്പിച്ചില്ല, ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങി. മക്കളും പേരക്കുട്ടികളും എല്ലാവരും ലില്ലിയമ്മൂമ്മയ്ക്ക് നല്ല പ്രോല്‍സാഹനമാണ് നല്‍കിയതോടെ അമ്മൂമ്മ ഫെയ്‌സ്ബുക്കില്‍ ആക്ടിവ് ആയി. എന്നാല്‍ വെറുതേ ഫെയ്‌സ്ബുക്കില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ ലില്ലിയമ്മൂമ്മ തയ്യാറല്ല. ഉടനേതന്നെ ട്വിറ്റര്‍ അക്കൗണ്ടും വേണമെന്നാണ് അമ്മൂമ്മയുടെ ആഗ്രഹം. മക്കളും കൊച്ചുമക്കളും നല്‍കിയ പിന്തുണയാണ് തന്നെ ഫെയ്‌സ്ബുക്കിലേക്ക് നയിച്ചതെന്ന് മുടി നരച്ച അമ്മൂമ്മ പറയുന്നു. എന്തായാലും തന്റെ 107 ാം പിറന്നാളിന് സമ്മാനമായി ഐപാഡ് വേണമെന്നാണ് ലില്ലിയമ്മൂമ്മ മക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല