ബ്രിട്ടനിലെ വരള്‍ച്ച് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ ഹോസ്പൈപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും സൂചനയുണ്ട്. ഈസ്റ്റ് ആംഗ്ലിയയെ വരള്‍ച്ച ബാധിച്ച പ്രദേശമെന്ന് പരിസ്ഥിതി ഏജന്‍സി ഉടനേ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സൗത്ത് വെസ്റ്റ്, മിഡ്‌ലാന്‍ഡ്, വേല്‍സ് എന്നിവിടങ്ങളിലും വരള്‍ച്ച ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. അതിനിടെ വരള്‍ച്ചയുണ്ടെന്ന് പ്രഖ്യാപനം നടക്കുന്നതിന് മുമ്പ് കാലാവസ്ഥയില്‍ മാറ്റമുണ്ടായതും മഴ ശക്തമായതും തെല്ല് ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നും വരള്‍ച്ചയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതില്‍ നിന്നും അധികൃതരെ തടയില്ലെന്ന് വ്യക്തമാണ്. 1659നുശേഷം ഏറ്റവും ചൂടുള്ള വസന്തകാലമാണ് ബ്രിട്ടനിലുള്ളവര്‍ നേരിട്ടത്.
1910നുശേഷമുള്ള ഏറ്റവും വരണ്ട അവസ്ഥയുമാണിത്. സാധാരണ ലഭിക്കുന്നതിനേക്കാളും 20 ശതമാനം കുറവ് മഴ മാത്രമാണ് ഈസ്റ്റ് ആംഗ്ലിയയില്‍ ലഭിച്ചത്. അതിനിടെ മിഡ്‌ലാന്‍ഡില്‍ അടക്കം ജലവിതരണം നടത്തുന്ന സെവെണ്‍ ട്രെന്റ് കമ്പനി ജലവിതരണത്തില്‍ നിയന്ത്രണം വരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിംഗ്ഹാംഷെയര്‍, ഡെബ്രിഷെയര്‍, ലെസിസ്‌റ്റെഷയര്‍, സ്റ്റാഫോര്‍ഡ് ഷെയര്‍ എന്നിവിടങ്ങളില്‍ ഹോസ്പൈപ്പുകള്‍ നിരോധിച്ചേക്കാന്‍ സാധ്യതയുണ്ട്.
ലെസിസ്റ്റ്‌ഷെയറിലുള്ള ജലസംഭരണകേന്ദ്രത്തില്‍ ഏതാണ്ട് പകുതിമാത്രമേ ജലമുള്ളൂ. അതിനിടെ ചൂടുകാലം കഴിഞ്ഞും വരള്‍ച്ച നീണ്ടാല്‍ അടുത്തവര്‍ഷവും ജലവിതരണത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് തേംസ് വാട്ടര്‍ പറഞ്ഞു.
ഹോസ് പൈപ്പ് നിരോധനം സാധാരണ കുടുംബങ്ങളെ എങ്ങിനെ ബാധിക്കും ?
ഹോസുപയോഗിച്ച് കാര്‍ കഴുകുന്ന ശീലം മാറ്റേണ്ടി വരും.പകരം ബക്കറ്റില്‍ വെള്ളം നിറച്ച് സ്പോഞ്ചുപയോഗിച്ചു കാര്‍ കഴുകാം
ഗാര്‍ഡന്‍ നനക്കാന്‍ ഹോസുപയോഗിക്കാന്‍ പാടില്ല. പകരം വാട്ടറിനഗ് ക്യാന്‍ ഉപയോഗിക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല