മൊഗാദിഷു: സൊമാലിയയില്‍ കടുത്ത വരള്‍ച്ച തുടരുന്നു. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടേക്ക് ആകാശമാര്‍ഗം ഭക്ഷണം എത്തിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ വിഭാഗം റോമില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണു തീരുമാനം.
വരള്‍ച്ച രൂക്ഷമായ രാജ്യങ്ങളെ സഹായിക്കാന്‍ യു.എന്‍ നടപടിയെക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണു യോഗം ചേര്‍ന്നത്. വരള്‍ച്ച നേരിടാന്‍ എല്ലാ രാജ്യങ്ങളും സൊമാലിയയെ സഹായിക്കണമെന്ന് യു.എന്‍ ആഹ്വാനം ചെയ്തു.
രാജ്യാന്തര സമൂഹത്തിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ സൊമാലിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി കിടന്നു മരിക്കുമെന്നു സൊമാലിയന്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല