ലണ്ടന്‍: വരാനിരിക്കുന്നത് തൊഴില്‍ നഷ്ടത്തിന്റേയും കടുത്ത സാമ്പത്തികഞെരുക്കത്തിന്റേതുമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ചിലവുചുരുക്കല്‍ നടപടിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും സര്‍വ്വേഫലങ്ങള്‍ വ്യക്തമാക്കുന്നു.
‘ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേര്‍സനന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്’ ആണ് സര്‍വ്വേ നടത്തിയത്. 2004നു ശേഷം ഇതാദ്യമായാണ് ഇത്രയും സാമ്പത്തികഞെരുക്കം ഉണ്ടാകുന്നതെന്നും ജോലിനഷ്ടമാകുന്നതെന്നും രേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.
സെന്‍ട്രല്‍ ഗവണ്‍മെന്റ്, ലോകല്‍ ഗവണ്‍മെന്റ്, എന്‍.എച്ച്.എസ് എന്നീ വിഭാഗങ്ങളെല്ലാം ചിലവുചുരുക്കാനും അധികജോലിക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യമേഖലയില്‍ ജോലിസാധ്യതകളുണ്ടെന്ന വസ്തതയും സര്‍വ്വേയിലൂടെ വ്യക്തമായിട്ടുണ്ട്.
സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനായി ചില കടുത്തനടപടികള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളിസി ഉപദേശകന്‍ ഗ്രേവിന്‍ ഡേവിസ് പറയുന്നു. 2012 വരെ ഈസ്ഥിതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല