സഞ്ജയ് ഗാന്ധിയുടെ മകന്‍ വരുണ്‍ ഗാന്ധിക്ക് നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കില്ലായിരിക്കും. എന്നാല്‍, വരുണിന്റെ ഭാവി വധു യാമിനി റോയിക്ക് നെഹ്രു കുടുംബത്തില്‍ നിന്ന് കൈമാറിക്കിട്ടിയ ഒരു ബനാറസ് സാരി സ്വന്തമാകും.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്റെ ഇളയ മരുമകള്‍ മേനക ഗാന്ധിക്ക് വിവാഹ ശേഷം സമ്മാനിച്ച ഒരു പിങ്ക് നിറത്തിലുള്ള ബനാറസ് സാരിയാണ് യാമിനിക്ക് സ്വന്തമാവുന്നത്. നൂറ് വര്‍ഷം പഴക്കമുള്ള ഈ സാരി വരുണിന്റെ മുതുമുത്തശ്ശി കമല നെഹ്രുവിന്റേതായിരുന്നു.
വാരണാസിയിലെ ഹനുമാന്‍ ഘട്ടിലെ കാഞ്ചി ശങ്കരാചാര്യ ക്ഷേത്രത്തില്‍ വച്ച് മാര്‍ച്ച് ആറിനാണ് വരുണും യാമിനിയും തമ്മിലുള്ള വിവാഹം. വാരണാസിയില്‍ നിന്ന് ഡല്‍ഹിലെത്തിയ ശേഷം മാര്‍ച്ച് എട്ടിന് ആണ് വിവാഹ സല്‍ക്കാരം. വിവാഹ സല്‍ക്കാരത്തിന് നെഹ്രു കുടുംബത്തില്‍ നിന്ന് ലഭിച്ച സാരി ധരിച്ചായിരിക്കും യാമിനി എത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല