ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊച്ചുമകനുമായ വരുണ്‍ ഗാന്ധി വിവാഹിതനായി.
ഹനുമാന് ഘട്ടിലെ കാമകോടി ക്ഷേത്രത്തിലാണ് ബംഗാളിയായ യാമിനി റോയിയ്ക്ക് വരുണ്‍ താലിചാര്‍ത്തിയത്. കാഞ്ചി ശങ്കരാചാര്യ സ്വാമി ജയേന്ദ്ര സരസ്വതി വിവാഹത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
കാലത്ത് 6.30ന് ബ്രാഹ്മമൂഹൂര്ത്തത്തിലാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. ഒന്‍പത് മണിവരെ ചടങ്ങുകള്‍ നീണ്ടു. ധോത്തിയും കുര്‍ത്തയും ധരിച്ചാണ് വരുണ്‍ വിവാഹച്ചടങ്ങിന് എത്തിയത്. ഇന്ദിരാ ഗാന്ധി മനേകാ ഗാന്ധിക്കു സമ്മാനിച്ച പിങ്ക് നിറത്തിലുള്ള സാരിയാണ് യാമിനി വിവാഹവേളയില്‍ അണിഞ്ഞത്.
രാജീവ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വിവാഹത്തിനെത്തിയില്ല. ദില്ലിയിലെ വരുണ്‍ നേരിട്ട് എത്തിയാണ് സോണിയയെയും കുടുംബത്തെയും വിവാഹത്തിന് ക്ഷണിച്ചിരുന്നത്.
സോണിയയോ മകന് രാഹുലോ വിവാഹത്തില്‍ പങ്കെടുത്താല്‍ അതോടെ രാജീവ് ഗാന്ധിയുടെ കുടുംബവും സഞ്ജയ് ഗാന്ധിയുടെ കുടുംബവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ അവസാനിക്കുമെന്ന് കരുതപ്പെട്ടിരുന്നു.
ഇരുപത്തിയെട്ടുകാരിയായ യാമിനി റോയ് ഗ്രാഫിക് ഡിസൈനറാണ്. മാര്‍ച്ച് എട്ടിന് ദില്ലിയില്‍ പ്രമുഖര്‍ക്ക് വരുന്നുസല്ക്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല