ഡിജിറ്റല്‍ ലോകത്ത് മാജിക്കുകള്‍ കാണിക്കുന്ന ആപ്പിള്‍ കമ്പനി വീണ്ടും ഒരു മാജിക്കുമായി രംഗത്തെത്തുന്നു. ഐഫോണ്‍ സീരിസിലെ ഐഫോണ്‍ 5ആണ് പുതിയതായി പുറത്തിറക്കാന്‍ പോകുന്നത്. കൂടിയ റസലൂഷന്‍ ഉള്ള ക്യാമറയാണ് പുതിയതായി പുറത്തിക്കാന്‍ പോകുന്ന ഐഫോണിന്റേ ഒരു ഗുണമായി പറയുന്നത്. കൂടാതെ സാധാരണ ഐഫോണുകളുടെ ഗുണങ്ങളെല്ലാംതന്നെ ഇതിനുമുണ്ടാകും. പിന്നെയുള്ളതെല്ലാം നേരത്തെയുണ്ടായിരുന്ന ഐഫോണ്‍ സീരിയസിലെ സൗകര്യങ്ങളുടെ കൂടിയ പതിപ്പാണ്.
കൂടുതല്‍ സൗകര്യമുള്ള ചിപ്പ്, പ്രോഗ്രാമുകള്‍ ലോഡ് ചെയ്തുവരാന്‍ എളുപ്പം തുടങ്ങിയ സൗകര്യങ്ങളും ഐഫോണിന്റേതായി പറയുന്നുണ്ട്. സെപ്തംബര്‍ മാസത്തോടെ പുതിയ ഐഫോണ്‍ പുറത്തിറക്കാനാണ് ആപ്പിള്‍ കമ്പനി ശ്രമിക്കുന്നത്. ഗൂഗിളിന്റെ സ്മാര്‍ട്ട്ഫോണിലെ പിന്തള്ളമെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഐഫോണ്‍ പുറത്തിറക്കുന്നതെന്ന് ആപ്പിള്‍ കമ്പനിയുടെ വക്താക്കള്‍ പറയുന്നുണ്ട്.
പുതിയ ഫോണ്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകഴിഞ്ഞെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഇപ്പോള്‍ തന്നെ മില്യണ്‍ കണക്കിന് ഉപഭോക്താക്കളാണ് ഐഫോണ്‍ സീരിയസിനുള്ളത്. എന്നാല്‍ ഗൂഗിള്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ തുടങ്ങിയോടെ ഐഫോണിന്റെ വിപണിമൂല്യം അല്പമിടിഞ്ഞിരുന്നു. അത് തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് ഐഫോണ്‍ 5 ഇറക്കുന്നത്. ഐഫോണ്‍ 4 കഴിഞ്ഞ വര്‍ഷമാണ് ഇറങ്ങിയത്. അത് ഇറങ്ങി താമസിയാതെ തന്നെ വിറ്റുതീര്‍ന്നിരുന്നു. തുടര്‍ന്ന് ആപ്പിളിന്റെ വെബ്സൈറ്റിന്റെ ഫോണ്‍ ബുക്ക് ചെയ്യുന്നവരുടെ തിരക്കായിരുന്നു.
ഐഫോണുകള്‍ക്ക് വലിയ വിലയാണെങ്കില്‍ പുതിയ ഫോണ്‍ സീരിയസില്‍ കുറഞ്ഞ വിലയുടെയുംകൂടി ഇറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ ഫോണിനെ 4G എന്നോ 4S എന്നോ ആയിരിക്കും പേര്. 500 പൗണ്ട് വിലയുള്ള ഐഫോണ്‍4 മായി ഏറെ സാമ്യമുള്ളതായിരിക്കും പുതിയ ഫോണും. ഐഫോണ്‍ നാലില്‍ അഞ്ച് മെഗാ പിക്സല്‍ ക്യമറ ആയിരുന്നുവെങ്കില്‍ പുതിയ ഫോണില്‍ എട്ട് മെഗാപിക്സല്‍ ക്യാമറാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിളിന്റെ അഡ്രിനോയിഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്ബെറി, സാംസങ്ങ് എന്നീ ഫോണുകളെക്കാള്‍ കൂടിയ വേഗതയാണ് ഐഫോണ്‍5 വാഗ്ദാനം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല