തിരുവനന്തപുരം: 2010-11 വര്‍ഷത്തിലെ കേരളത്തിലെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 19.42 ശതമാനമാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷം ഇത് 6.52 ശതമാനമായിരുന്നു. മുന്‍ വര്‍ഷത്തെ 260,109 കോടി രൂപയില്‍ നിന്ന് 30180 കോടി രൂപയായാണ് വരുമാനം വര്‍ദ്ധിച്ചിരിയ്ക്കുന്നത്. വരുമാന വളര്‍ച്ചയില്‍ സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ മുന്‍പിലാണ്.
പൊതുകടം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് 2010 ല്‍ മൂലധന നിക്ഷേപത്തിലും വളര്‍ച്ച പ്രകടമാണ്. 69 ശതമാനത്തോളം മൂലധന നിക്ഷേപ വളര്‍ച്ചയാണ് പ്രകടമായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.8 ശതമാനം പൊതുകട നിരക്ക് കുറഞ്ഞു.അതേ സമയം റവന്യൂ ചെലവിലും വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് സര്‍വെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ധനമന്ത്രിക്കു വേണ്ടി പൊതുമരാമത്ത് മന്ത്രി എം. വിജയകുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല