ലണ്ടന്‍: ബുധനാഴ്ച പ്രഖ്യാപിക്കുന്ന ബജറ്റില്‍ ചാന്‍സലര്‍ ജോര്‍ജ് ഒാസ്‌ബോണ്‍ നികുതി പരിധി ഏതാണ്ട് 8,000പൗണ്ട് വരെ ഉയര്‍ത്തുമെന്ന് പ്രതീക്ഷ. ഇത് 8,000പൗണ്ടില്‍ കുറഞ്ഞ വരുമാനമുള്ള ആയിരക്കണക്കിന് ആളുകളെ വരുമാന നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കും. 10,000പൗണ്ടിന് ചുവടെ വരുമാനമുള്ളവരെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡാനി അലക്‌സാണ്ടര്‍ പറഞ്ഞു.
ഇന്ധന നികുതി കുറയ്ക്കുന്നതിനുള്ള നടപടി ബജറ്റിലുണ്ടാവുമെന്ന സൂചന ഒാസ്‌ബോണ്‍ നല്‍കിയിട്ടുണ്ട്. തനിക്ക് കഴിയാവുന്ന സഹായം ചെയ്യുമെന്ന് ഇന്ധന വില ലിറ്ററിന് 1.30പൗണ്ട് ആയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ വാഹനയുടമകള്‍ക്ക് അദ്ദേഹം വാക്കുനല്‍കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ ഇന്ധന നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇന്ധനികുതിനിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുമെന്നതിനെക്കുറിച്ച് ന്യൂസ് ഓഫ് ദ വേള്‍ഡിലെഴുതിയ റിപ്പോര്‍ട്ടിലും ഓസ്‌ബോണ്‍ സൂചന നല്‍കിയിട്ടുണ്ട്. എണ്ണ വില വര്‍ധനവ് ജനങ്ങള്‍ക്കുണ്ടാക്കുന്ന ദുരിതത്തെ കുറിച്ച് തനിക്കറിയാമെന്നും ഈ സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിക്കുന്നത് അവര്‍ക്ക് താങ്ങാനാവില്ലെന്നും ചാന്‍സലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ കുറയ്ക്കാനുള്ള മാര്‍ഗം ബജറ്റിലുള്‍പ്പെടുത്തുമെന്ന് ഓസ്‌ബോണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ഫലപ്രദമായ തൊഴില്‍ പരിശീലനം ബ്രിട്ടനില്‍ നടപ്പാക്കും. ഇതിനായി സര്‍ക്കാര്‍ ഫണ്ടുകണ്ടെത്തി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരുമാന നികുതി പരിധിയില്‍ കഴിഞ്ഞവര്‍ഷം പ്രഖാപിച്ച വര്‍ധനവ് ഏപ്രില്‍ മുതല്‍ നിലവില്‍ വരും. അടിസ്ഥാന വരുമാനനിരക്കുള്ള 880,000 ആളുകളെ വരുമാന നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഈ വര്‍ഷം പ്രഖ്യാപിക്കുന്ന വര്‍ധനവ് 2012 മുതലാണ് നിലവില്‍വരിക. 10,000പൗണ്ടിന് താഴെ വരുമാനമുള്ളവരെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ടാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല