വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM ) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി.പിക്കറിംഗ് കമ്യൂണിറ്റി ഹാളില്‍ 7 -ന് വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി 11 വരെ നീണ്ട ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാമിലെ ഏറ്റവും മുതിര്‍ന്ന അംഗമായ അന്നമ്മ തോമസ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് വാമിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവര്‍ക്കും ദൃശ്യവിസ്മയത്തിന്‍റെ മണിക്കൂറുകള്‍ സമ്മാനിച്ചു.ഇത്തവണത്തെ ആഘോഷപരിപാടികളുടെ സംഘാടകരായ ജോമിയുടെയും സാനുവിന്റെയും പ്രതിഭയും അച്ചടക്കവും സന്ഘാടകമികവും പ്രതിഫലിക്കുന്നതായിരുന്നു അവതരിക്കപ്പെട്ട ഓരോ പരിപാടികളും.ഇരുവരെയും കുടുംബത്തെയും അംഗങ്ങള്‍ ഒന്നടങ്കം പ്രശംസിച്ചു.ഓണാഘോഷങ്ങളുടെ സംഘാടകരായി മജുവിനെയും ജെയ്സിനെയും തിരഞ്ഞെടുത്തു. അംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവന്ന വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല