ലിവര്‍പൂള്‍: സീറോ മലബാര്‍ സഭയുടെ മേജര്‍ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാര്‍, ജോര്‍ജ് ആലഞ്ചേരിക്ക് കേരള കാത്തലിക് കമ്മ്യൂണിറ്റി FAZAKERALEY അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി. ലാളിത്യത്തിന്റെയും, പാണ്ഡിത്യത്തിന്റെയും പ്രതീകമായ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭയെ ഒത്തിരി ഉയരങ്ങളിലേക്കു നയിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ലിവര്‍പൂള്‍ അതിരൂപത സിപിരിച്ചന്‍ ഡയറക്ടര്‍ റവ.ഫാദര്‍ ബാബു അപ്പാടന്‍ പറഞ്ഞു. പ്രവാസി സമൂഹത്തെ ഒത്തിരി ഇഷ്ടപ്പെടുന്ന മാര്‍.ജോര്‍ജ് ആലഞ്ചേരിക്ക് കേരള കത്തോലിക് കമ്മ്യൂണിറ്റി യുടെ ജനറല്‍ സെക്രട്ടറി ബോബി മുക്കാടന്‍ അഭിനന്ദനങ്ങളും, പ്രാര്‍ത്ഥനയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല