സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ അഞ്ചു മക്കള്‍ ഉള്ള ദമ്പതികളെ പ്രത്യേകമായി ആദരിക്കും. അണുകുടുംബ ചിന്താഗതിയില്‍ നിന്നും ദൈവം ദാനമായി നല്‍കുന്ന മക്കളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച ദമ്പതികളെ കണ്‍വന്‍ഷന്‍ വേദിയില്‍ പ്രത്യേകമായി ആദരിക്കും.
അണുകുടുംബ ചിന്താഗതിയില്‍ നിന്നും ദൈവം ദാനമായി നല്‍കിയ മക്കളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച ദമ്പതികളെ കണ്‍വന്‍ഷന്‍ വേദിയില്‍ പ്രത്യേകമായി അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ്. യുകെകെസിഎയുടെ യൂണിറ്റുകളില്‍ അഞ്ചു മക്കള്‍ ഉള്ള ഇതിനു മുന്‍പ് ആദരിക്കാത്ത കുടുംബങ്ങളുടെ വിവരം യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതാണ്.
പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനില്‍ ഇത്തവണ റാലിയില്‍ കടുത്ത മത്സരമായിരിക്കും നടക്കുന്നത്. ഓരോ യൂണിറ്റും അതീവ രഹസ്യമായി റാലിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ‘സഭാ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത’ എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി ഓരോ യൂണിറ്റും ശക്തി പ്രകടനത്തിനായി ഒരുങ്ങുകയാണ്.
ക്‌നാനായ അസ്തിത്വവും രാജകീയ പ്രൗഢിയും അലയടിക്കുന്ന കണ്‍വന്‍ഷന്‍ വേദിയില്‍ അതിമനോഹരവും നയനാനന്ദകരവുമായ കലാപരിപാടികള്‍ അരങ്ങേറും. കാലിഡോസ്‌കോപ്പും നിരവധി വര്‍ണ്ണ ലൈറ്റുകളും രാജകീയമായ വേദിയെ വര്‍ണ്ണാഭമാക്കും.
യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല