തോമസ് കെ ആന്റണി: ലണ്ടനിലെ ടോട്ടന്‍ഹാം ദേവാലയത്തില്‍ മാര്‍ച്ച് 19ന് ശനിയാഴ്ച വൈകീട്ട് 3 മണി മുതല്‍ 6 മണി വരെ സോജിയച്ചന്‍ നയിക്കുന്ന വലിയ നോമ്പാചരണ ശുശ്രൂഷ ഇംഗ്ലീഷില്‍ ക്രമീകരിച്ചിരിക്കുന്നു. കത്തോലിക്ക സഭ കരുണയുടെ വര്‍ഷമായി ആചരിക്കുമ്പോള്‍, വലിയ നോമ്പുകാലഘട്ടത്തില്‍ ദൈവസ്നേഹവും കരുണയും ധ്യാനിക്കുവാനും, അനുഭവിക്കാനും പകര്‍ന്നു കൊടുക്കുവാനും ആഗ്രഹിക്കുന്നവരെ ശുശ്രൂഷയിലേക്ക് ക്ഷണിക്കുന്നു.
ഇടവക വികാരി ഫാ ജോണ്‍ ഒരുക്കുന്ന ശുശ്രൂഷയില്‍ വിശുദ്ധ കുര്‍ബാന,ദൈവസ്തുതി ആരാധന,ദൈവവചന പ്രഘോഷണം,അനുഭവ സാക്ഷ്യങ്ങള്‍,ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും.
ശുശ്രൂഷ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്
സെന്റ് ഫ്രാന്‍സിസ് ദേ സെയില്‍സ് കാതലിക് ചര്‍ച്ച്
729, high road
Tottenham,N17 8AG
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല