1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2011

ലണ്ടന്‍: സതേണ്‍ ക്രോസിന് വാടക കുറച്ചുനല്‍കാമെന്ന് ഭൂവുടമകള്‍. എന്നാല്‍ തങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരും കമ്പനിക്ക് ധനസഹായം നല്‍കുന്നവരും വഹിക്കണമെന്ന ആവശ്യം ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. 752കെയര്‍ഹോം ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് 72 ഭൂവുടമകള്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഡാര്‍ലിംങ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യു.കെയിലെ ഏറ്റവും വലിയ കെയര്‍ഹോം ഗ്രൂപ്പായ സതേണ്‍ക്രാസില്‍ 31,000 വൃദ്ധജനങ്ങള്‍ താമസിക്കുന്നുണ്ട്. പൊതുമേഖലയിലെ ഉപഭോക്താക്കള്‍ പണം കുറച്ചുനല്‍കുന്നതിനാല്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കമ്പനി വര്‍ഷം വാടകയിനത്തില്‍ നല്‍കിയിരുന്നത് 250മില്യണ്‍ പൗണ്ടാണ്.

കടത്തില്‍ നിന്നും ചെറിയൊരാശ്വാസം നേടാനായി തങ്ങളുടെ വാടക അടുത്തനാലുമാസം 30% കുറയ്ക്കുമെന്ന് സതേണ്‍ക്രോസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്് കുറച്ചുകാലം വാടകയിനത്തില്‍ ഇളവ് നല്‍കാമെന്ന് ഭൂവുടമകള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം നികത്താന്‍ ബാങ്കുകളും സര്‍ക്കാരും സഹായിക്കണമെന്ന നിബന്ധന ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ബാര്‍ക്ലെ, ലോയ്ഡ്‌സ് ബാങ്കിംങ് ഗ്രൂപ്പ് എന്നിവരില്‍ നിന്നാണ് സതേണ്‍ക്രോസ് പ്രധാനമായും ധനസഹായം നല്‍കുന്നത്. സതേണ്‍ക്രോസ് ഏതാണ്ട് 40മില്യണ്‍ ഈ ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. ഇതിനു പുറമേ ടാക്‌സ്മാനില്‍ 20മില്യണ്‍ പൗണ്ട് കടവുമുണ്ട്.

സതേണ്‍ക്രോസില്‍ നിന്നും കെയര്‍ഹോമുകള്‍ തിരിച്ചുപിടിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്താനും ഈ നിര്‍ദേശം ഭൂവുടമകളെ സഹായിക്കും. 44,000 സ്റ്റാഫുകള്‍ ജോലിചെയ്യുന്ന സതേണ്‍ക്രോസ് തങ്ങളുടെ സ്ഥാപനങ്ങളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.