ലണ്ടന്‍: എല്ലാ വീട്ടിലും വാട്ടര്‍മീറ്ററുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ ബ്രിട്ടനിലെ വാട്ടര്‍ ബില്ല് വന്‍തോതില്‍ വര്‍ധിക്കുമെന്ന്‌പ്പോര്‍ട്ട്. ഒരു കുടുംബം വര്‍ഷം ഏകദേശം 200 പൌണ്ട് അധിക ബില്ലായി നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ബില്‍ഡിംങ് റിസര്‍വോയേഴ്‌സ് പോലുള്ള വന്‍ പദ്ധതികളില്‍ നിന്നും ജലംപാഴായിപോകാതിരിക്കാനുള്ള ശ്രമത്തിലാണ് വിതരണക്കാര്‍. ചില പ്രദേശങ്ങളിലെ വീടുകളില്‍ വാട്ടര്‍മീറ്റര്‍ നിരബന്ധിതമാക്കേണ്ട അവസ്ഥയും വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടുവാടകയെക്കാള്‍ കൂടുതല്‍ തുക, ഗ്യാസ്, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ക്കായി നല്‍കേണ്ട സ്ഥിതിയാണ് മിക്ക കുടുംബങ്ങള്‍ക്കും വന്നുചേര്‍ന്നിരിക്കുന്നത്.
ചെറിയ കുടുംബങ്ങള്‍ക്കുപോലും വന്‍തുക ബില്ലായി നല്‍കേണ്ടി വരുന്ന സ്ഥിതിയിലേക്കാവും ഇത് നയിക്കുകയെന്ന് കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഫോര്‍ വാട്ടര്‍ നടത്തിയ പഠനം പറയുന്നു. ഒരു ഇടത്തരം വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് വാട്ടര്‍മീറ്റര്‍ ഇല്ലായിരുന്നപ്പോള്‍ അടച്ചതിനേക്കാള്‍ 189 പൗണ്ട് അധികം അടക്കേണ്ടി വരും വാട്ടര്‍ മീറ്ററുകളുണ്ടായാലെന്നാണ് കൗണ്‍സിലുകള്‍ പറയുന്നത്.
വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചാല്‍ വന്‍ തുക ബില്ലായി നല്‍കേണ്ടി വരുന്ന വലിയ കുടുംബങ്ങളുടെ കാര്യത്തിലാണ് തങ്ങള്‍ക്ക് ആശങ്കയുള്ളതെന്ന് കണ്‍സ്യൂമര്‍ കൗണ്‍സിലിന്റെ പോളിസി മാനേജര്‍ ആന്റി വൈറ്റ് പറയുന്നു. ഉപഭോക്താക്കളുടെ താല്‍പര്യ സംരക്ഷണത്തിനെന്ന പേരില്‍ കമ്പനികള്‍ ഉടന്‍ മീറ്ററിംങ് സമ്പ്രദായം കൊണ്ടുവരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനുശേഷം എല്ലാം കണക്കില്‍ ചേര്‍ക്കേണ്ടിവരും. അതിന് കുടുംബങ്ങളില്‍ നിന്നും തുക ഈടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏകദേശം 6.7മില്യണ്‍ വീടുകളില്‍ ഇപ്പോള്‍ തന്നെ വാട്ടര്‍മീറ്ററുണ്ട്. എന്നാല്‍ മിക്ക കുടുംബങ്ങളും മീറ്റര്‍ ഇല്ലാതെയാണ് വാട്ടര്‍ ബില്ല് അടക്കുന്നത്.
ജലവിതരണത്തെ സംരക്ഷിക്കാനായി യൂണിവേഴ്‌സല്‍ മീറ്ററിംങ് കൊണ്ടുവരാന്‍ പരിസ്ഥിതി ഏജന്‍സി ശ്രമിച്ചിക്കുന്നുണ്ട്. എന്നാല്‍ ഇത് പാവപ്പെട്ടവരെ വളരെയധികം ബാധിക്കുന്ന നടപടിയാണെന്ന് പറഞ്ഞ് ഇതിനെതിരെ ക്യാമ്പയിനേഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്. വാട്ടര്‍ ബില്ലുകള്‍ ചുമത്തുന്നതിനുള്ള ഏറ്റവും നല്ല വഴി വാട്ടര്‍മീറ്ററുകളാണെന്നാണ് റെഗുല്‍ ഓഫ് വാട് വിശ്വസിക്കുന്നത്. എന്നാല്‍ അത്തരം നീക്കം വേനല്‍ക്കാലത്ത് കുടുംബങ്ങളുടെ വാട്ടര്‍ബില്‍ വന്‍തോതില്‍ ഉയരാന്‍ കാരണമാകും. ഇപ്പോള്‍ വാട്ടര്‍മീറ്ററുകളുള്ള മിക്ക ഉപഭോക്താക്കളും വേനല്‍ക്കാലത്തെ ബില്ലുകള്‍ കാരണം ബുദ്ധിമുട്ടുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല