ലണ്ടന്‍: അഞ്ച് വര്‍ഷം മുമ്പ് ഒരു ഇറച്ചിക്കടയിലേക്കെത്തിയ ബോബ് വാട്ടിന് താന്‍ 12 മൈല്‍ യാത്രചെയ്താണ് താനിവിടെയെത്തിയതെന്ന് അറിയില്ലായിരുന്നു. യാത്രക്കിടെ 44 കാരനായ വാട്ടിനുണ്ടായ അംനേഷ്യ അറ്റാക്കാണ് ഇയാളുടെ ഓര്‍മ്മകളെ ഇരുട്ടിലാക്കിയത്.
വീട്ടില്‍ നിന്നിറങ്ങുന്നതും, തന്റെ മൊബൈല്‍ ശബ്ദിച്ചതുമാണ് തന്റെ ഓര്‍മ്മയില്‍ അവശേഷിക്കുന്ന അവസാനത്തെ കാര്യമെന്ന് വാട്ട് പറഞ്ഞു. വഴിയില്‍ ഒരെത്തുംപിടിയുമില്ലാതെ നിന്ന വാട്ടിനെ അതുവഴിപോയ വാഹനയാത്രക്കാരിലാരോ ബസ് സ്‌റ്റോപ്പിലെത്തിക്കുകയായിരുന്നു. അവിടെ നിന്നും ബസില്‍ കയറി വാട്ട് വീട്ടിലെത്തി. അബര്‍ഡീന്‍ ബസ്റ്റിസ്റ്റോപ്പില്‍ നിന്നും ഞാന്‍ ബസിലേക്ക് കയറുമ്പോള്‍ എന്റെ ഭാര്യയുടേയും സുഹൃത്തുക്കളുയേടും മുഖത്തുണ്ടായ ഭീതി തനിക്ക് മറക്കാന്‍ കഴിയില്ലെന്നാണ് വാട്ട് പറഞ്ഞത്.
പക്ഷെ, അതിനുശേഷവും വാട്ട് എല്ലാം മറുന്നു. നാല് തവണ. ഭാര്യ ലിന്റയെയും, മക്കളായ ലൗറയെയും, കെയ്‌ലിയെയും പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥവരെ ഉണ്ടായി. ടി.വി, ഡി.വി.ഡി എന്നിവ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം, മൈക്രൈവേവ് ഓവനും, വാഷിംങ്‌മെഷീനും എങ്ങനെ കൈകാര്യം ചെയ്യണമെന്നതെല്ലാം വാട്ട് മറന്നുപോയിരുന്നു.
അതിനുശേഷം ചികിത്സകളും, ടെസ്റ്റും ഒരുപാട് നടത്തി. തന്റെ ഓര്‍മ്മയെ കവര്‍ന്നെടുക്കുന്നതെന്താണെന്ന് വാട്ടിന് ഇപ്പോഴും അറിയില്ല. സ്‌ട്രെസ് കൊണ്ടുണ്ടാവുന്നതാവാം ഈ പ്രശ്‌നമെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ആര്‍ക്കും ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല.
17വയസില്‍ ഒരു കാറപകടത്തില്‍ പെട്ടതിനുശേഷം വാട്ടിന് അപസ്മാരം ഉണ്ടാവാറുണ്ടായിരുന്നു. മരുന്ന് കഴിച്ച് ഈ രോഗം പിടിച്ചുനിര്‍ത്തിയിരിക്കുകയാണ്.
‘എന്റെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പലര്‍ക്കും ചിരിവരും. എന്നാല്‍ അതൊക്കെ ശരിക്കും ഭീകരമായിരുന്നു. ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നതുവരെ എനിക്ക് വീണ്ടും പഠിക്കേണ്ടിവന്നു. എന്റെ വീട്ടിലെ ഉപകരണങ്ങളില്‍ എനിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞ ഏക സാധനം കുക്കറായിരുന്നു- ‘വാട്ട് പറഞ്ഞു.
കുടുംബത്തെയും സുഹൃത്തുക്കളെയും തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് തന്നെ ഏറ്റവും അധികം വിഷമിപ്പിച്ചത്. പരിചയഭാവം കാണിക്കാത്തതിനെ തുടര്‍ന്ന് തന്റെ മുഖത്ത് തറപ്പിച്ചുനോക്കിനിന്ന സുഹൃത്തുക്കളുടെ മുഖം തന്നെ വളരെയധികം വിഷമിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭര്‍ത്താവിന്റെ ജീവിതം 50 ഫസ്റ്റ് ഡെയ്റ്റ്‌സ് എന്ന ഹോളിവുഡ് ചിത്രം പോലെയായിരുന്നെന്നാണ് ഭാര്യ ലൗറ പറയുന്നത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അദ്ദേഹത്തിന് വീണ്ടും വീണ്ടും പറഞ്ഞുമനസിലാക്കേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല