1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2011

ലണ്ടന്‍: ഈസ്റ്ററിന്റെ ഭാഗമായി ഒരു കുരിശ് പ്രദര്‍ശിപ്പിച്ചതിന് 15വര്‍ഷമായി ജോലിചെയ്യുന്ന ഇലക്ട്രീഷ്യനെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി. കോളിന്റെ അറ്റ്കിന്‍സണിനെയാണ് കമ്പനിവാനില്‍ കുരിശു തൂക്കിവച്ചതിന് പുറത്താക്കിയത്. 64കാരനായ അറ്റ്കിന്‍സണിന് ഈ വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം മറ്റ് ജോലിക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്നുമാണ് ഇതിനെക്കുറിച്ച് സീനിയര്‍ മാനേജര്‍മാര്‍ പറയുന്നത്.

വെയ്ക്ക് ഫീല്‍ഡ് ഡിസ്ട്രിക്ക് ഹൗസിങ്ങിലെ ആന്റി ക്രിസ്റ്റ്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി അറ്റ്കിസ്റ്റണിന്റെ മേലുദ്യോഗസ്ഥനായ ഡെനിസ് ഡൂബിക്ക് ചെഗുവേരയുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദി നല്‍കിയിട്ടുണ്ട്.

ഇക്കാര്യങ്ങള്‍ അറിഞ്ഞ് താന്‍ ശരിക്കും ഞെട്ടിയിരിക്കുകയാണെന്ന് അറ്റ്കിസ്റ്റണ്‍ പറഞ്ഞു. തന്റെ വാനില്‍ എല്ലായ്‌പ്പോഴും ആ കുരിശ് സൂക്ഷിക്കാറുണ്ടായിരുന്നു. അത് തന്റെ വിശ്വാസത്തിന്റെ പ്രതീകമാണ്. അങ്ങനെ വിശ്വാസം കാത്തുസൂക്ഷിക്കുന്നത് കുറ്റകരമല്ലെന്നും അദ്ദേഹം പറഞ്ഞു. അറ്റ്കിന്‍സണ്‍ കുരിശ് സൂക്ഷിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ജോലിചെയ്യുന്ന ഡബ്ല്യൂ ഡി.എച്ച് കുരിശ് ഊരിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഈ സംഭവത്തെക്കുറിച്ച് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗില്ല്യന്‍ പിക്കേഴ്‌സ്ഗില്‍ പറയുന്നതിങ്ങനെ: ഈ സംഭവത്തെ തെറ്റായിവ്യാഖ്യാനിച്ച വെക്ക്ഫീല്‍ഡ് ഡിസ്ട്രിക്ക് ഹൗസിങ് ഞങ്ങളെ നിരാശപ്പെടുത്തുകയാണ്. ഇത് മതപരമായ വിശ്വാസത്തിന്റെ പ്രശ്‌നമല്ല. മറിച്ച് തൊഴിലാളികള്‍ കമ്പനിവാനില്‍ അവരുടെ സാധനങ്ങള്‍ തൂക്കിയിടുന്നതിനെയാണ് ഞങ്ങള്‍ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

കോളിന്‍ അറ്റ്കിസ്റ്റണ്‍ കഠിനാധ്വാനിയും സഭ്യമായ രീതിയില്‍ പെരുമാറുന്നവനുമാണെന്ന് ക്രിസ്റ്റ്യന്‍ ലീഗല്‍ സെന്റര്‍ സി.ഇ.ഒ ആന്‍ഡ്ര്യൂ വില്ല്യംസ് പറഞ്ഞു. ഇത്രയും കാലം കമ്പനിയില്‍ ജോലിചെയ്തിട്ടും അദ്ദേഹത്തിന് ഒരു ചെറിയ കുരിശ് വാനില്‍ തൂക്കിയിടാന്‍ അനുവാദം ലഭിച്ചില്ല. ഈ ക്രിസ്റ്റിയന്‍ രാജ്യത്ത് ഒരാള്‍ക്ക് വാഹനത്തില്‍ കുരിശ് തൂക്കിയിടാന്‍ അനുമതി ലഭിക്കുന്നില്ല എന്നത് വളരെയേറെ ചര്‍ച്ചചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.