വെഡ്നെസ് ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസ് (WAM) നടത്തുന്ന മലയാള സംസ്കൃതി പഠന പരിപാടിയായ അക്ഷര ദീപത്തിന് ഗംഭീര തുടക്കം .ഇക്കഴിഞ്ഞ ഞായറാഴ്ച്ച പന്തക്കുസ്താ ദിനത്തില്‍ വെഡ്നെസ്ഫീല്‍ഡ് സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ വച്ചായിരിന്നു അക്ഷര ദീപത്തിന് തിരി തെളിഞ്ഞത്.
നെന്മാറ ഗവര്‍മെന്റ് എല്‍ പി സ്കൂളിലെ പ്രധാന അധ്യാപിക ആയിരുന്ന മേരി ടീച്ചര്‍ വാമിലെ കുട്ടികളെ എഴുത്തിനിരുത്തി മാതൃഭാഷയുടെ ആദ്യ ഹരിശ്രി പകര്‍ന്നു നല്‍കി.സ്വന്തം അമ്മയെപ്പോലെ മലയാളത്തെ സ്നേഹിക്കെണ്ടാതിന്റെ ആവശ്യകത ടീച്ചര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.തുടര്‍ന്ന് നടന്ന ആദ്യ മലയാളം ക്ലാസിന് മേരിടീച്ചര്‍ നേതൃത്വം നല്‍കി.
കുട്ടികള്‍ക്കായി മലയാള ഭാഷ പഠന ക്ലാസുകള്‍ ,വ്യക്തിത്വ വികസന ക്ലാസുകള്‍, മോറല്‍ സയന്‍സ് ക്ലാസുകള്‍ ,കേരളത്തിന്‍റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ക്ലാസുകള്‍ തുടങ്ങിയവയാണ് അക്ഷര ദീപം പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.എല്ലാ ഞായറാഴ്ചയും രണ്ടു മണിക്കൂര്‍ നീളുന്നതാണ് അക്ഷരദീപം പരിപാടി. കുട്ടികള്‍ക്കായി നടത്തുന്ന ഈ പരിപാടി എല്ലാ അംഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് വാം കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല