തോമസ് ബിപി: വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.റോയി മാത്യു (പ്രസിഡന്റ്) ഫിനു പോള്‍സണ്‍ (സെക്രട്ടറി), പ്രസാദ് നായര്‍ (ട്രഷറര്‍ ) എന്നിവരെയാണ് കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗം തിരഞ്ഞെടുത്തത്.
അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം ഒക്ടോബര്‍ 8 ശനിയാഴ്ച. രാവിലെ പത്തര മുതല്‍ സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. അത്തപ്പൂക്കളം,മാവേലി മന്നന് വരവേല്‍പ്പ്,വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.വാമിലെ എല്ലാ അംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ സിറില്‍ മാത്യു ,പ്രസാദ് നായര്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല