മികച്ച വിദ്യാഭ്യാസം നേടിയവരാണ് തങ്ങളെന്ന ധാരണ ലണ്ടനിലുള്ളവര്‍ തിരുത്താന്‍ സമയമായെന്ന് സൂചന. ലണ്ടനില്‍ നിരക്ഷരത പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മഹാനഗരത്തിലെ ഏതാണ്ട് ഒരുമില്യണോളം വരുന്ന ആളുകള്‍ക്ക് വായിക്കാന്‍ അറിയില്ല എന്നതാണ് വസ്തുത.
പ്രാഥമിക വിദ്യാഭ്യാസത്തിലുണ്ടാകുന്ന ന്യൂനതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പ്രൈമറി വിദ്യാഭ്യാസം നേടിയാലും നാലില്‍ ഒരുകുട്ടിക്ക് വായിക്കാന്‍ കഴിയുന്നില്ലെന്നാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. ടൈംടേബിളിലെ ചില വാക്കുകളോ, കുറിപ്പിലേയും മറ്റ് മെഡിക്കല്‍ ലേബലുകളിലെ വാക്യങ്ങളോ ഒന്നും തന്നെ ഇവര്‍ക്ക് വായിച്ചെടുക്കാന്‍ കഴിയുന്നില്ല. വര്‍ഷങ്ങളായി ഭരിക്കുന്നവരും മറ്റ് അധാകാരി വര്‍ഗ്ഗവും എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ലോകപൈതൃകത്തിന്റേയും സാഹിത്യത്തിന്റേയും കേന്ദ്രമായിരുന്നു ലണ്ടന്‍. എന്നാല്‍ ഇവിടത്തെ മൂന്നില്‍ ഒരുകുട്ടി പുസ്തകമില്ലാതെയാണ് വളരുന്നത് എന്നതാണ് വസ്തുത. ഈ നിരക്ക് ആപത്ക്കരമാം വിധം കുതിച്ചുകയുറുകയാണ്. ഈ നില തുടരുകയാണെങ്കില്‍ ലണ്ടന്‍ നഗരത്തിന്റെ യശസ്സിനായിരിക്കും കോട്ടം തട്ടുകയെന്നും ആക്ഷേപമുണ്ട്.
പതിനൊന്നുവയസോടെ പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരില്‍ നാലില്‍ ഒരാള്‍ക്കും വായിക്കാനറിയില്ല. സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഞ്ചില്‍ ഒരു വിദ്യാര്‍ത്ഥിക്കും വായിക്കാനറിയില്ല എന്നതാണ് അവസ്ഥ. ഈ മഹാനഗരത്തിലെ പ്രായപൂര്‍ത്തിയായ ആറില്‍ ഒരാള്‍ക്ക് ആത്മവിശ്വാസത്തോടെ വായിക്കാന്‍ കഴിയില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല