ലണ്ടന്‍: വാര്‍ധക്യകാല പരിചരണങ്ങള്‍ക്കായി വീടുവില്‍ക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ ചിലവഴിക്കല്‍ നയത്തിലുണ്ടായ വെട്ടിച്ചുരുക്കലാണ് വയോജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതെന്നാണ് ‘ദ ഡെയ്‌ലി ടെലഗ്രാഫി’ റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ ചിലവാക്കുന്ന തുകയിലുണ്ടായ കുറവുമൂലം വൃദ്ധര്‍ക്ക് ആരോഗ്യസംരക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി അധികതുക വിനിയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്ന് വൈറ്റ്ഹാള്‍ രേഖകള്‍ പറയുന്നു. ആഴ്ച്ചയില്‍ 500പൗണ്ടിലേറെ ചിലവാക്കേണ്ട സ്ഥിതിയാണുള്ളത്.
ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി വൃദ്ധര്‍ക്ക് വീടുവില്‍ക്കേണ്ട അവസ്ഥയാണെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പരിചരണം ലഭിക്കേണ്ട പ്രായമായവരുടെ അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത ഗൗരവമായി കാണേണ്ടതാണെന്ന് ചാരിറ്റി സ്ഥാപനങ്ങള്‍ പറയുന്നു.
65 വയസിന് മുകളിലുള്ള ഏതാണ്ട് 25,0000 ആളുകള്‍ കെയര്‍ ഹോമുകളിലായി ചികിത്സയിലുണ്ടെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കെയര്‍ ഹോമുകളിലെ ഫീസ് ഒരുവര്‍ഷം 25,000 പൗണ്ടിലേറെ വരുമെന്ന് ഒരു സര്‍വ്വേയില്‍ വ്യക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല