ലണ്ടന്‍: മൃതസഞ്ജീവനി എന്ന ആശയം ഉടന്‍ ഒരു യാഥാര്‍ത്ഥ്യമായി മാറിയേക്കാം. അതിനുള്ള പരീക്ഷണങ്ങളില്‍ ശാസ്ത്രജ്ഞര്‍ പാതി വിജയിച്ചു കഴിഞ്ഞു. പ്രായമെത്തുന്നതിന് മുമ്പ് പ്രായമാകുകയും ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്ത കുഞ്ഞുങ്ങളുടെ കോശങ്ങളില്‍ നടത്തിയ ചില പരീക്ഷണങ്ങളാണ് പ്രതീക്ഷയാവുന്നത്.
റാപാമൈസില്‍ എന്ന ഡ്രഗ് ഉപയോഗിച്ച് ചികിത്സിച്ച കോശങ്ങളാണ് സാധാരണ കോശങ്ങളെക്കാള്‍ കൂടുതല്‍ സമയം ജീവിക്കുന്നതായി കണ്ടെത്തി. ഫ്രാന്‍സിസ് കോളിസ് ഉള്‍പ്പെടെയുള്ള യു.എസ് ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്തിയത്. കോശങ്ങളുടെ ഈ ദീര്‍ഘായുസ് നല്ല ലക്ഷണമായാണ് ഇവര്‍ കാണുന്നത്. ഇത് കുട്ടികള്‍ സമയമെത്തുന്നതിന് മുമ്പ് പ്രായമാകുന്ന ജനിതക വൈകല്യ രോഗമായ ഹച്ചിംങ്ടണ്‍-ഗില്‍ഫോര്‍ഡ് പ്രൊഗേറിയ സിന്‍ഡ്രോം എന്ന രോഗചികിത്സാരംഗത്ത് ഇത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് പഠനം നടത്തിയവരുടെ വിശ്വാസം.
പ്രോഗേറിയ രോഗമുള്ളവര്‍ 12 വയസെത്തുമ്പോഴേക്കും പ്രായമായി മരിക്കും. എന്നാല്‍ ബെക്‌സ്ഹില്ലിലെ ഹെലി ഓകിന്‍സ് എന്ന പ്രൊഗേറിയ രോഗി ഇപ്പോഴും ജീവിക്കുന്നുണ്ട്. ഓകിന്‍സിന് ഇപ്പോള്‍ പ്രായം 13 വയസാണ്. 1999ല്‍ ഓകിന്‍സിന്റെ രോഗം മനസിലാക്കിയപ്പോള്‍ സാധാരണമനുഷ്യനെക്കാള്‍ എട്ടുമടങ്ങ് വേഗതയിലാണ് ഇവള്‍ക്ക് പ്രായമാകുന്നത് എന്നാണ് കണ്ടെത്തിയത്. പക്ഷേ ഇവരില്‍ റാപാമൈസിന്‍ ഉപയോഗിച്ച് നടത്തിയ ചികിത്സയിലാണ് ഫലം കണ്ടത്.
എച്ച്.ജി.പി.എസ് രോഗികളെക്കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍ എഫ് സ്‌കോട്ട് ഫിറ്റ്‌സ്ഗറാള്‍ഡ് ദ ക്യൂരിയസ് കെയ്‌സ് ഓഫ് ബെന്‍ഞ്ചമിന്‍ ബട്ടണ്‍ എന്ന ചെറുകഥ എഴുതിയിരുന്നു. ഈ ചെറുകഥയില്‍ നായകകഥാപാത്രത്തിന് പ്രായം കുറയുന്ന അസുഖമായിരുന്നു. എച്ച്.ജി.പി.എസും, മനുഷ്യന്റെ ശരിയായ വളര്‍ച്ചാ ഗതിയും തമ്മില്‍ ചില സാമ്യങ്ങളുള്ളതിനാല്‍ ഈ രോഗങ്ങള്‍ക്കെല്ലാം പൊതുവായ ഒരു പരിഹാരം കണ്ടെത്താവുന്നതാണ്. നേരത്തെ റാപാമൈസിന്‍ ഉപയോഗിച്ച നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായത് ഈ മരുന്നിന് മനുഷ്യന്റെ ജീവിതകാലയളവ് ഒരു ദശാബ്ദത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതാണ്. അവയവം മാറ്റിവയ്ക്കുന്നസമയത്ത് രോഗ പ്രതിരോധ വ്യവസ്ഥയെ അടിച്ചമര്‍ത്താന്‍ ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. കിഴക്കന്‍ ദ്വീപുകളില്‍ കാണുന്ന മണ്ണുകളിലുള്ള ഒരു തരം ബാക്ടീരിയത്തില്‍ നിന്നാണ് റാപാമൈസിന്‍ വേര്‍തിരിച്ചെടുക്കുന്നത്.
എച്ച്.ജി.പി.എസ് രോഗമുള്ള മൂന്ന് കുട്ടികളുടെ കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് യു.എസ് സര്‍ക്കാരിന്റെ ഹെല്‍ത്ത് റിസേര്‍ച്ച് ഡയറക്ടറായ കോളിന്‍സിന് മരുന്നുകള്‍ക്ക് കോശങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് കണ്ടെത്തിയത്.
കോശങ്ങള്‍ക്കുള്ളില്‍ ഉടലെടുക്കുന്ന പ്രൊജേറിന്‍ എന്ന പ്രോട്ടീനിന്റെ പ്രഭാവം കൊണ്ടാണ് ഈ രോഗമുണ്ടാകുന്നത്. ഇത് കോശങ്ങള്‍ എളുപ്പം പ്രായമാകാന്‍ ഇടയാക്കുന്നു. എന്നാല്‍ ഈ മരുന്ന് ഉപയോഗിച്ച് ഈ മാരക പ്രോട്ടീനിനെ തകര്‍ക്കാനും അതുവഴി കോശത്തിന്റെ ആയുസ് കൂട്ടാനും സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല