1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2018

അലക്‌സ് വര്‍ഗീസ് (വാറിംഗ്ടണ്‍): വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാര്‍ഷികവും, ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും വര്‍ണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ നടന്ന ആഘോഷങ്ങളില്‍ വാര്‍ഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഏപ്രില്‍15 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പ്രസിഡന്റ് ശ്രീമതി പ്രമീള ജോജോ യുടെ
അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് സെക്രട്ടറി ശ്രീ. സുരേഷ് നായരും, കണക്കുകള്‍ ശ്രീ. എബി തോമസും അവതരിപ്പിച്ചു. അതിനു ശേഷം നടന്ന പൊതുചര്‍ച്ചകള്‍ക്കുശഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി ശ്രീ.സുരേഷ് നായരെ തിരഞ്ഞെടുത്തു. ശ്രീ.ജോബി സൈമണ്‍ ആണ് പുതിയ സെക്രട്ടറി. ട്രഷററായി ശ്രീ. ദീപക് ജേക്കബിനെയും തിരഞ്ഞെടുത്തു. ശ്രീമതി. ദീപാ എബി (വൈസ് പ്രസിഡന്റ്), ശ്രീ.ബിജു ജോയ് (ജോയിന്റ് സെക്രട്ടറി), ശ്രീ.റിജോ വര്‍ഗീസ് (ഓഡിറ്റര്‍), ആദര്‍ശ് ബിജു (യൂത്ത് പ്രതിനിധി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

വൈകിട്ട് 6 മണിക്ക് ആരംഭിച്ച പൊതു സമ്മേളനം യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ. ഷീജോ വര്‍ഗ്ഗീസ് ഉത്ഘാടനം ചെയ്തു. മലയാളി കൂട്ടായ്മകളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെ കുറിച്ചും, കുട്ടികളില്‍ കേരള സംസ്‌കാരം വളര്‍ത്തുവാന്‍ മലയാളി അസോസിയേഷനുകള്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ കുറിച്ചും വിശദീകരിച്ച് ശ്രീ.ഷീജോ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിച്ചു.

വിശിഷ്ടാതിഥിയായി എത്തി ചേര്‍ന്ന എത്തിനിക് അസോസിയേഷന്‍ ചെയര്‍മാന്‍ ശ്രീ ഹസ്സന്‍ ഖാസി കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളി സമൂഹം വാറിംഗ്ടണ്‍ കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ മേളകളെയും, കൈവരിച്ച നേടങ്ങളേയും പരാമര്‍ശിച്ച് സമൂഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച്, സ്ഥാനങ്ങള്‍ കൈമാറി പഴയ കമ്മിറ്റിക്ക് വേണ്ടി ശ്രീ തോമസ് ചാക്കോ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ദേശി നാച്ചിന്റെ ഫ്യൂഷന്‍ ഡാന്‍സും ഗാനമേളയും പരിപാടിക്ക് കൂടുതല്‍ ചാരുത നല്‍കി. പങ്കെടുത്ത മുഴുവന്‍ കൂട്ടികള്‍ക്കും വിഷുകൈനീട്ടം നല്‍കി രാത്രി പത്തു മണിയോടെ പരിപാടികള്‍ക്ക് തിരശീല വീണു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.