വാലന്റൈൻ ദിനത്തിൽ പരസ്യമായി അമിത സ്നേഹപ്രകടനം നടത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്ന കമിതാക്കളെ പിടിച്ച് വിവാഹം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ. മാളുകളും റസ്റ്റോറന്റുകളും വാലന്റൈൻ ദിനത്തിൽ തങ്ങളുടെ നിരീക്ഷണത്തിൽ ആയിരിക്കുമെന്ന് മഹാസഭ നേതാക്കൾ അറിയിച്ചു.
പിടിയിലാകുന്ന ഹിന്ദു കമിതാക്കളെ ആര്യ സമാജത്തിന്റെ ആചാര പ്രകാരം വിവാഹം കഴിപ്പിക്കും. ഹിന്ദുക്കൾ അല്ലാത്ത കമിതാക്കൾക്കായി ശുദ്ധീകരണ ചടങ്ങുകളുമുണ്ട്.
കൈയിൽ റോസാ പൂക്കളുമായി മാളുകളിലും റസ്റ്റോറന്റിലും കറങ്ങുന്ന കമിതാക്കളാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹാസഭാ പ്രവർത്തർത്തകർ അറിയിച്ചു.
അതേസമയം ഫേസ്ബുക്കിലും ട്വിറ്ററിലും പ്രണയ സന്ദേശങ്ങളും ആശംസകളും പോസ്റ്റ് ചെയ്യുന്നവരെ നിരീക്ഷിക്കാൻ എട്ടു സംഘങ്ങളെ ഡൽഹി പരിസരത്ത് നിയോഗിച്ചതായി മഹാസഭാ പ്രവർത്തകർ വെളിപ്പെടുത്തി.
വാലന്റൈൻ ദിനം ഒരു പടിഞ്ഞാറൻ സാംസ്കാരിക ആഘോഷമാണെന്നും അത് ഇന്ത്യയിൽ ആഘോഷിക്കാൻ അനുവദിക്കില്ലെന്നും സഭ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല