ഫിലിപ്പ് ജോസഫ്: കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ ജൂലൈ പതിനാറാം തീയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നിന്നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റീജിയണിലെ മുഴുവന്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാക്കും വിധം അഞ്ച് കോച്ചുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അത് പോലെ പല കുടുംബങ്ങളും സ്വന്തം വാഹനങ്ങളില്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ്. ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍, കാര്‍ഡിഫ്, എക്‌സിറ്റര്‍,യോവിലെ എന്നിവടങ്ങളില്‍ നിന്നാണ് കോച്ചുകള്‍ പുറപ്പെടുന്നത്. സമീപ പ്രദേശങ്ങളിലുള്ള കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ റീജിയണല്‍ ട്രസ്റ്റീസുമായി ബന്ധപ്പെടുക.
യുകെയിലെ സീറോ മലബാര്‍ സമൂഹത്തിന് തനത് ആരാധനാ ക്രമത്തില്‍ വളരാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിച്ചതിന്റെയും മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ബിഷപ്പായി പ്രഖ്യാപിച്ചതിന്റെയും ഒന്നാം പിറന്നാള്‍ ദിനവുമാണ് ജൂലൈ 16. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് വിശേഷിക്കപ്പെടുന്ന ‘OUR LADY OF WALSINGHAM’ ലേക്ക് റീജിയണില്‍ നിന്നും കഴിയുന്നത്രെയും പേര്‍ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുകയും ഈ രൂപതാ തീര്‍ത്ഥാടനം വിപുലമാക്കുകയും ചെയ്യണമെന്ന് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ കോര്‍ഡിനേറ്ററായ റവ. പോള്‍ വെട്ടിക്കാട്ട് ഇടഠ യും മറ്റ് കുര്‍ബാന സെന്ററുകളില്‍ നേതൃത്വം നല്‍കുന്ന ഫാ. ജോയി വയലില്‍ CST , ഫാ. സിറില്‍ ഇടമന SDB , ഫാ. സണ്ണി പോള്‍ MSFS, ഫാ. ജോസ് മാളിയേക്കല്‍ MSFS , ഫാ. സിറിള്‍ തടത്തില്‍, ഫാ. ജോര്‍ജ് പുത്തൂര്‍, ഫാ. അംബ്രോസ് മാളിയേക്കല്‍, ഫാ. സജി അപ്പുഴിപ്പറമ്പില്‍, ഫാ. പയസ്, ഫാ. ജിമ്മി പുളിക്കക്കുന്നേല്‍, ഫാ. ചാക്കോ പനത്തറ എന്നിവര്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഗ്ലോസ്റ്റര്‍: ഫിലിപ്പ് കണ്ടോത്ത് (07703063836)
കാര്‍ഡിഫ്: ജോസി മാത്യു (07916334280)
സ്വാന്‍സി: ജോണ്‍സന്‍ പഴംപള്ളി (07886755879)
എക്‌സിറ്റര്‍: ഷിജോ തോമസ് (07578594094)
യോവ്യല്‍ : റോജന്‍ (07723343013)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല