നിയമവിരുദ്ധമായി പാര്‍ക്കിംഗ് നടത്തിയതിനും മറ്റും നിയന്ത്രണമില്ലാതെ ക്ലാംപിംഗ് നടത്തുന്ന ഏര്‍പ്പാടിന് നിരോധനം വന്നേക്കും. അനധികൃതമായി ക്ലാംപിംഗ് നടത്തുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണിത്. ‘പ്രൊട്ടക്ഷന്‍ ഓഫ് ഫ്രീഡം ബില്ലില്‍’ ഉള്‍പ്പെടുത്തിയാണ് ഇത്തരം അനധികൃത ക്ലാംപിംഗ് തടയുന്നത്. കൗബോയ് ക്ലാമ്പര്‍മാര്‍ ഇത്തരത്തില്‍ അനധികൃതമായി വാഹനങ്ങളുടെ വീലുകള്‍ക്ക് ക്ലാംപിംഗ് നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
പുതിയ നിയമം നടപ്പിലായാല്‍ പോലീസിനോ കൗണ്‍സിലിനോ മാത്രമേ ക്ലാംപിംഗ് നടത്താനുള്ള അധികാരം ഉണ്ടാകൂ.അതും ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം. ഇങ്ങനെ നിയമവിരുദ്ധമായി ക്ലാംപിംഗ് നടത്തുന്നതിലൂടെ കൗബോയ് ക്ലാമ്പര്‍മാര്‍ 55 മില്യണ്‍പൗണ്ട് കഴിഞ്ഞവര്‍ഷം നേടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നേരത്തേ ഇംഗ്ലണ്ടിലും വേല്‍സിലും ഇത്തരമൊരു നീക്കം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല