ലണ്ടന്‍: വിബിംള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ റൗണ്ടില്‍ സാനിയ വീണപ്പോള്‍ സോംദേവ് വര്‍മ്മന്‍ ജയിച്ചുകയറി.
ജര്‍മ്മന്‍ താരം ഡെന്നിസ് ഗ്രെമല്‍മയറെയാണ് സോംദേവ് തോല്‍പ്പിച്ചത്. മത്സരത്തില്‍ 64,62 ന് സോംദേവ് മുന്നിട്ട് നില്‍ക്കേ പരിക്ക് പറ്റിയ ഡെന്നീസ് പിന്‍വാങ്ങുകയായിരുന്നു. രണ്ടാം റൗണ്ടില്‍ സോംദേവ് റഷ്യയുടെ 18ാം സീഡ് മിഖായേലിനെ നേരിടും
തന്നെക്കാള്‍ റാങ്കിങ്ങില്‍ ഏറെ പിന്നിലായ ഫ്രഞ്ച്താരം റസാനോയോട് സാനിയ പൊരുതി തോല്‍ക്കുകയായിരുന്നു.സ്‌കോര്‍ ; 6-7 , 6-2 , 3-6 .
ആദ്യസെറ്റില്‍ 54ന് മുന്നില്‍ നില്‍ക്കെ സര്‍വീസ് ഗെയിം നഷ്ടപ്പെടുത്തിസെറ്റ് അടിയറവെച്ച താരം രണ്ടാം സെറ്റ് 37 മിനിറ്റിനുള്ളില്‍ നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ മികവ് നിലനിറുത്താനാവാതെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. സാനിയക്കിനി ഡബിള്‍സ് മത്സരം അവശേഷിക്കുന്നുണ്ട്. ഡബിള്‍സില്‍ സാനിയയും റഷ്യയുടെ എലേന വെസ്‌നിനയും ചേര്‍ന്ന സഖ്യം നാലാം സീഡാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല