ലണ്ടന്‍: മുന്ചാംപ്യന്മാരായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, സെറീന വില്യംസ് എന്നിവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളികളെ തകര്‍ത്താണ് മൂവരും അവസാന പതിനാറില്‍ ഇടം പിടിച്ചത്.
ഏഴാം കിരീടം തേടിയെത്തിയ ഫെഡറര്‍ അര്‍ജന്റീനയുടെ ഡേവിഡ് നാല്ബാന്ദിയനെയാണ് തകര്‍ത്തത്. സ്കോര്‍:64 , 62 , 64 . വിജയത്തോടെ ഫെഡറര്‍ ഏഴ് കിരീടമെന്ന പീറ്റ് സാംപ്രാസിന്റെ റെക്കോര്‍ഡ് നേട്ടത്തിന് ഒരുപട് കൂടി അടുത്തു. ഇത് 19ാം തവണയാണ് ഇരുവരും ഏറ്റ് മുട്ടുന്നത്. 11 തവണ ഫെഡറര്‍ വിജയിച്ചപ്പോള്‍ മുന്‍ വിംബിള്‍ഡണ്‍ റണ്ണറപ്പായ നല്ബാന്ദിയന് 8 പ്രാവശ്യം ജയിച്ചു.
നിലനിലെ ചാംപ്യന്‍ റാഫേല്‍ നദാല്‍ 76 (6),76 (5),60 എന്ന സ്ക്കോറിനാണ് ഗില്ലസ് മുള്ളറെ തോല്‍പ്പിച്ചത്. ആദ്യമായാണ് ഒരുസെറ്റും വിട്ട് കെടുക്കാതെ നദാല്‍ വിംബിള്‍ഡണിന്റെ അവസാന പതിനാറിലിടം പിടിക്കുന്നത്. ഡെല്‍ പിട്രോയാണ് 4ാം റൗണ്ടിലെ നദാലിന്റെ എതിരാളി.
ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ മുന്‍ ഒന്നാം നമ്പര്‍ സെറീന വില്യംസ് ഇരുപത്താറാം സീഡ് മരിയ കിരിലെങ്കോവയെ 63 , 62 ന് തകര്‍ത്തു. പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്ന സെറീന അധികം വിയര്പ്പൊഴുക്കാതെത്തന്നെ മത്സരം സ്വന്തമാക്കി. തിരിച്ച് വരവിനു ശേഷം ഇതാദ്യമായാണ് സെറീന ഒരുസെറ്റും വിട്ടുകൊടുക്കാതെ ജയിച്ചു കയറുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല