ലണ്ടന്‍: സാനിയ മിര്‍സ എലേന വെസ്‌നിന സഖ്യം വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ വനിതാ വിഭാഗം ഡബിള്‍സ് സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സീഡ് ചെയ്യപ്പെടാത്ത സ്‌പെയിനിന്റെ വിവസ് ലാഗസ്റ്റര,പാരാ സന്റോജാ ജോഡികളെയാണ് ഇന്ത്യ-റഷ്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 3-6 , 6-4 , 7-5.
ആദ്യ സെറ്റ് എതിരാളികള്‍ക്ക് അടിയറവെച്ചതിനു ശേഷമാണ് നാലാം സീഡായ ഇന്തോ-റഷ്യന്‍ സംഖ്യം വിജയം പിടിച്ച് വാങ്ങിയത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയിരുന്ന സാനിയ മിര്‍സ-എലേന വെസ്‌നിന സംഖ്യം ഇതാദ്യമായാണ് വിബിള്‍ഡണ്‍ സെമിയിലെത്തുന്നത്. 2008 ല്‍ അമേരിക്കന്‍ താരം ബത്തലിയ മാറ്റെക്കിനോടൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് സാനിയയുടെ ഇതിനുമുന്‍പത്തെ മികച്ച വിംബിള്‍ഡണ്‍ പ്രകടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല