ലണ്ടന്‍: വിലകാംഗനായ ഭര്‍ത്താവിന് കിട്ടിയ നഷ്ടപരിഹാരത്തിന്റെ പകുതി തുകയും പിരിഞ്ഞുപോയ മുന്‍ഭാര്യക്കു നല്‍കണമെന്ന് കോടതി വിധി. വിവാഹമോചനത്തിനുള്ള തുക എന്ന നിലയക്കാണ് പണം കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കെവിന്‍ മാന്‍സ്ഫീല്‍ഡ് എന്ന 41കാരനോടാണ് നഷ്ടപരിഹാരത്തിന്റെ പകുതി തുക മുന്‍ഭാര്യ കാതറീന് കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
1992ല്‍ വിദ്യാര്‍ത്ഥിയായിരിക്കവേയാണ് മാന്‍സ്ഫീല്‍ഡിന് കാറപകടത്തില്‍ പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് 98ല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി 5 ലക്ഷം പൗണ്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. 2008ലായിരുന്നു മാന്‍സ്ഫീല്‍ഡ് ഭാര്യ കാതറീനുമായുള്ള ബന്ധം വേര്‍പെടുത്തിയത്.
എന്നാല്‍ നഷ്ടപരിഹാരത്തിന്റെ പകുതി ഭാര്യ കാതറീന് നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ തുക മുഴുവനായും തന്റെ കക്ഷിക്ക് നല്‍കണമെന്ന് മാന്‍സ്ഫീല്‍ഡിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ വിധിയില്‍ മാന്‍സ്ഫീല്‍ഡ് പ്രതിഷേധിച്ചു. ഇത്തരം അവസ്ഥ ആര്‍ക്കും വരാമെന്നും അതുകൊണ്ടുതന്നെ നഷ്ടപരിഹാരതുകയുടെ പകുതി നഷ്ടപ്പെടാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വിധിയോട് മാന്‍സ്ഫീല്‍ഡ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല