1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2018

അപ്പച്ചന്‍ കണ്ണഞ്ചിറ (വിലങ്ങാട്): ഗ്രെയ്റ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും, പ്രസ്റ്റണ്‍ കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. മാത്യു ജേക്കബ് ചൂരപൊയികയിലിന്റെ പിതാവ് ചാക്കോ ജോസഫ് വിലങ്ങാട് നിരാതനായി.

കോഴിക്കോടു നരിപ്പറ്റ പഞ്ചായത്തില്‍ വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റക്കാരനും, വിലങ്ങാട് സെന്റ്. ജോര്‍ജ്ജ് സ്‌കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനും, സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന ചാക്കോ സാറിന് 95 വയസ്സ് പ്രായമുണ്ടായിരുന്നു. കോട്ടയം മീനച്ചില്‍ താലൂക്കിലെ ഇളങ്ങുളം പാലൂക്കാവില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ ചാക്കോ മാഷ് വിലങ്ങാട് പോസ്റ്റ്മാസ്റ്റര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിലങ്ങാട് സെന്റ് ജോര്‍ജ്ജ് സ്‌കൂളില്‍ നിന്നും അദ്ധ്യാപികയായി വിരമിച്ച റോസമ്മ ചാക്കോയാണ് പരേതന്റെ ഭാര്യ. റോസമ്മ ടീച്ചര്‍ ആലക്കല്‍ കുടുംബാംഗമാണ്.

റിട്ട.അദ്ധ്യാപകനായ ജേക്കബ് (തങ്കച്ചന്‍) ബാംഗ്ലൂര്‍, ജോസ് (കുണ്ടുതോട്), വിന്‍സണ്‍ (വിലങ്ങാട്), ലില്ലിക്കുട്ടി കുര്യാച്ചന്‍, മാത്യു അച്ചന്‍ (യുകെ) ഫിലിഫ് എന്നിവര്‍ മക്കളാണ്. സിറില്ല കട്ടക്കയം (കുളത്തുവയല്‍), പൗളി വല്ലിയില്‍ (കുളത്തുവയല്‍), ജോസമ്മ മണ്ണാപറമ്പില്‍ (കുടിയാന്മല), കുര്യാച്ചന്‍ പുത്തന്‍പുരയില്‍ (കരുവഞ്ചാല്‍), സെലിന്‍ കളപ്പുര (ആലക്കോട്) എന്നിവര്‍ ജാമാതാക്കളുമാണ്.

ആഗസ്റ്റ് 19 നു ഞായറാഴ പന്ത്രണ്ടു മണിക്കു സ്വഭവനത്തില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ച് വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ മാര്‍ റെമിജിയൂസ് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ശുശ്രുഷകള്‍ക്കു ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തും.

കര്‍ദ്ധിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്,മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസ് പൊരുന്നേടം, മാര്‍ ജോര്‍ജ്ജ് വലിയമറ്റം, മാര്‍ ജേക്കബ് തൂങ്കുഴി തുടങ്ങി നിരവധി പേര് അനുശോചനവും പ്രാര്‍ത്ഥനകളും നേര്‍ന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.