ഫുക്കുഷിമ ആണവനിലത്തിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നുള്ള വികിരണത്തിന്റെ തോത് ഉയര്‍ന്നതിനെ തുടര്‍ന്ന് ജപ്പാന്‍ ആശങ്കയുടെ മുള്‍മുനയിലായി. അനുവദനീയമായതിനേക്കാളും വികിരണത്തിന്റെ തോത് ഒരുലക്ഷം മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്ലാന്റില്‍ പ്രവര്‍ത്തനം നടത്തിയിരുന്നവര്‍ പ്രദേശം ഉപേക്ഷിച്ചുപോയിട്ടുണ്ട്.
ജലത്തില്‍ അടങ്ങിയ ആണവ വികിരണത്തിന്റെ തോതാണ് ആശങ്കപ്പെടുത്തുന്ന അളവില്‍ ഉയര്‍ന്നിരിക്കുന്നത്. വികിരണ തോത് ഉയര്‍ന്നതോടെ രണ്ടാമത്തെ യൂണിറ്റില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. വായുവിലൂടെയുള്ള വികിരണവും ഉയര്‍ന്ന തോതിലാണ്.
അതിനിടെ വികിരണം കലര്‍ന്ന ജലത്തിന്റെ സ്രോതസ്സ് കണ്ടെത്താനാകത്തത് രക്ഷാപ്രവര്‍ത്തകരെയും അധികാരികളെയും കുഴയ്ക്കുന്നുണ്ട്. എന്നാല്‍ തകര്‍ന്ന റിയാക്ടറിന്റെ ഉള്ളില്‍ നിന്നു തന്നെയാകാം ചോര്‍ച്ചയെന്നാണ് ഔദ്യോഗിക വക്താവ് യുകിയോ എഡാനോ പറയുന്നത്. അതിനിടെ ഉയര്‍ന്ന വികിരണസാധ്യതയുള്ള കേസിയത്തിന്റേയും മറ്റ് രാസവസ്തുക്കളുടേയും സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ടെപ്‌കോ അറിയിച്ചു.
ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂകമ്പവും തുടര്‍സുനാമിയുമാണ് ഫുക്കുഷിമ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടാക്കിയത്. വികിരണസാധ്യതയുള്ള അയഡിന്‍ കടല്‍ജലത്തില്‍ കലരുകയും അപകടസാധ്യത ഉയര്‍ത്തുകയുമായിരുന്നു. മാര്‍ച്ച് 11 നുണ്ടായ ഭൂചലനത്തിലും സുനാമിയിലും പതിനായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല