1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2011


ടോക്കിയോ: കഴിഞ്ഞാഴ്ചയുണ്ടായ സുനാമിയില്‍ തകരാരു പറ്റിയ ന്യൂക്ലിയര്‍ പവ്വര്‍ റിയാക്ടറിനടുത്തുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്പന്നങ്ങള്‍ വില്‍ക്കുന്നത് ജപ്പാന്‍ തടഞ്ഞു. പവ്വര്‍ സ്‌റ്റേഷന്‍ സ്ഥതിചെയ്യുന്ന സ്ഥലങ്ങിലെ ഭക്ഷ്യസാധനങ്ങളില്‍ റേഡിയോ ആക്ടീവ് അയഡിന്റെ അംശം കണ്ടെത്തിയതായി ദ ഇന്റര്‍നാഷണല്‍ ആറ്റോമിക് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ഫുകുഷിമയിലെ പാലില്‍ അമിതമായ തോതില്‍ റേഡിയേഷന്‍ കണ്ടെത്തിയതായി ജപ്പാനിലെ അധികാരികള്‍ പറയുന്നു.

ഇവിടെയുള്ള പാല്‍ ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഒരുവര്‍ഷം വരെ അത് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ഒരു സിടി സ്‌കാനിലേതിനു തുല്യമായ റേഡിയേഷന്‍ ശരീരത്തിലെത്താന്‍ സാധ്യതയുണ്ടെന്നും ഗവണ്‍മെന്റ് വക്താവ് യുക്കിയോ എഡാനോ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ ഐ.എ.ഇ.എ പറയുന്നത് റേഡിയോ ആക്ടീവ് അയഡിന്‍ ശരീരത്തിലെത്തിയാല്‍ അത് തൈയോറിയ്ഡ് ഗ്രന്ഥിയ്ക്ക് തകരാറുണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ്. ഇത് കുട്ടികള്‍ക്കും മുതര്‍ന്നവര്‍ക്കും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അവര്‍ പറയുന്നു.

ന്യൂക്ലിയര്‍ പ്ലാന്റില്‍ നിന്നും 240കിലോമീറ്റര്‍ അകലെയുള്ള ടോക്കിയോയില്‍ റേഡിയോ ആക്ടീവ് അയഡിന്റെ അംശം കണ്ടെത്തിയതായി ജപ്പാനിലെ ക്യോഡോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തിനും സുനാമിയ്ക്കും ശേഷം ഫുകുഷിമയിലെ ആറ് റിയാക്ടറുകളില്‍ നാലും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിരുന്നു. നന്നായി ചൂടായ ഈ ഫ്യൂവല്‍ റോഡ്‌സ് തണുപ്പിക്കാന്‍ ആഴ്ചകളെടുക്കും. എന്നാല്‍ റോഡുകള്‍ തണുപ്പിക്കുന്നതില്‍ ശാത്രഞ്ജര്‍ ചെറിയ തോതില്‍ വിജയിച്ചത് വന്‍ദുന്തം ഒഴിവാകുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.