ലണ്ടന്‍: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ വഴി വിക്കിലീക്‌സിനെ വളയാന്‍ അമേരിക്ക പദ്ധതിയിടുന്നു. ഈ വിവരവും പുറത്തുകൊണ്ടുവരുന്നത് വിക്കിലീക്‌സ് തന്നെ.
തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടുണ്ടുകൊണ്ട് യു.എസ് അന്വേഷണോദ്യോഗസ്ഥര്‍ ട്വിറ്റര്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് വിക്കിലീക്‌സ് പറഞ്ഞു.
ട്വിറ്റര്‍ അക്കൗണ്ടിലെ സ്വകാര്യ സന്ദേശങ്ങള്‍, വ്യക്തികളുടെ പേരുവിവരങ്ങള്‍, വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയുടെയും സഹായികളുടെയും സ്വകാര്യ വിവരങ്ങള്‍ എന്നിവ അറിയാന്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യു.എസ് അന്വേഷകര്‍ ട്വിറ്റര്‍ കമ്പനിയെ സമീപിച്ചതെന്നും വിക്കീലീക്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
വിക്കീലീക്‌സും അതിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയും അമേരിക്കന്‍ ഭരണകൂടത്തിന്റെ ഉറക്കംകെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. ഏതുവിധേനെയും അസാന്‍ജെയെ പൂട്ടാനുള്ള ശ്രമത്തിലാണ് ഒബാമ ഭരണകൂടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല