ലണ്ടന്‍: ലോസ് എയ്ഞ്ചല്‍സിലെ ഫോഷ് ഫോഗോ ഡീ ചൗ ബ്രസീലിയന്‍ റസ്‌റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു രാജകീയ സദ്യ ഒരുക്കിയിരുന്നു. വിക്ടോറിയ ബക്കാമിനും ഭര്‍ത്താവ് ഡേവിഡ് ബക്കാമിനും സുഹൃത്തുക്കളായ ഗോര്‍ഡണ്‍ റാംസിയ്ക്കും ഭാര്യ തനയ്ക്കും വേണ്ടിയുള്ള ഒരു വിരുന്ന്.
നാല് മാസത്തിലധികം പ്രായമായ കുഞ്ഞിനെ ഉദരത്തില്‍ വഹിച്ചാണ് വിക്ടോറിയ എത്തിയത്. എന്നാല്‍ അതിന്റെ ക്ഷീണമൊന്നും ആ സുന്ദരിയെ ബാധിച്ചിരുന്നില്ല. ബ്ലാക്ക് ട്യൂണിക് ടോപ്പും, സ്‌കിന്നി ചാര്‍കോല്‍ ജീന്‍സും ധരിച്ച വിക്ടോറിയ ഒന്നു കൂടി മെലിഞ്ഞോ എന്ന് പലര്‍ക്കും തോന്നി. കുട്ടികളോടൊപ്പം കളിക്കുകയും ഭര്‍ത്താവ് ലാ ഗാലക്‌സി മാച്ച് കളിക്കുമ്പോള്‍ അവരോടൊപ്പം തുള്ളിച്ചാടുകയും ചെയ്യുന്ന വിക്ടോറിയ അല്ലായിരുന്നു ഇന്നലെയെത്തിയത്. കുറച്ചുകൂടി പക്വത ആ മുഖത്ത് ഉണ്ടായിരുന്നു.
അടുത്തുതന്നെ തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന പോഷ് തിരിച്ചുപോകുന്നത് ഒരു കൂട്ടം നിര്‍ദേശങ്ങളുമായാണ്. പോഷിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ മെഗാന്‍, ജാക്ക്, അന്ന, മെറ്റില്‍ഡ എന്നീ കുട്ടികളുടെ മാതാവായ ഗോര്‍ഡണിന് തീര്‍ച്ചയായും കഴിയും. അമ്മയായിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയെന്ന് അടുത്തിടെ ഗോര്‍ഡണ്‍ പറഞ്ഞിരുന്നു.
പിറക്കാന്‍ പോകുന്ന പെണ്‍കുഞ്ഞിന് ബീബര്‍ എന്ന് പേരിട്ടുകൂടെയെന്ന് തങ്ങളുടെ മകന്‍ റോമിയോ ചോദിച്ചതായി ഡേവിഡ് കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. ജിമ്മി കിമ്മലുമായുള്ള ഒരു ചാറ്റ് ഷോയില്‍ തന്റെ പിറക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അതിന് ജസ്റ്റിന്‍ ബീബര്‍ ബെക്കാം എന്ന് പേരിടണമെന്ന് റോമിയോ ആവശ്യപ്പെട്ടതായി ഡേവിഡ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടിയാണെ് തങ്ങള്‍ക്ക് ഉറപ്പായതിനാല്‍ ആ പേര് തന്നെ ഇട്ടാലെന്താണെന്നും ഡേവിഡ് ചോദിക്കുന്നു. റോമിയോയും സഹോദരന്‍ ക്രസും പോപ്പ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബറിന്റെ അരാധകരാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല