ഇടയ്ക്കിടക്ക് വിവാദങ്ങളും ഗോസിപ്പ് കോളങ്ങളിലെ തലകാണിക്കലുമായി ഇംഗ്ലീഷ് ജനതയുടെ മനസില്‍ നിറഞ്ഞുനില്ക്കുന്ന വിക്ടോറിയ ബെക്കാം വീണ്ടും വാര്‍ത്തകളിലെ താരമാകുന്നു. ഇത്തവണ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നതാണ് വാര്‍ത്തയെ വേറിട്ടതാക്കുന്നത്. 1999ല്‍ വിവാഹം കഴിച്ച ബെക്കാം- വിക്ടോറിയ ദമ്പതികള്‍ക്ക് ഇപ്പോള്‍ തന്നെ മൂന്ന് കുട്ടികളുണ്ട്. കൂടാതെയാണ് നാലാമത്തെ കുഞ്ഞിന് വിക്ടോറിയ ജന്മം നല്‍കിയിരിക്കുന്നത്. ബൂക്ക്ലിന് (പതിനൊന്ന്), റോമിയോ (എട്ട്), ക്രൂസ് (അഞ്ച്) എന്നിങ്ങനെയാണ് മൂന്ന് കുട്ടികളുടെ പേരുകള്‍.
നല്ല ആരോഗ്യവതിയായ കുഞ്ഞിനാണ് വിക്ടോറിയ ജന്മം നല്‍കിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 3.175 കിലോ ഗ്രാം തൂക്കമാണ് കുഞ്ഞിനുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരുടെയും വക്താവ് സോഷ്യല്‍ നെറ്റ്വര്‍ക്കിംങ്ങ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഈ സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചു. ഇന്നലെ രാവിലെ 7.55നാണ് വിക്ടോറിയ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് വക്താവ് അറിയിച്ചു. ലോസ് ഏഞ്ചലസിലെ കെടാര് സിനായി ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് എന്ത് പേരിടുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിക്ടോറിയുടെയും ബെക്കാമിന്റെയും വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല