ബോസ്റ്റണ്‍: ആഗോള സാമ്പത്തിക തകര്‍ച്ചയിലും കമ്പനിയെ ധീരമായി മുന്നോട്ടുനയിച്ചതിന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വിക്രം പണ്ഡിറ്റിന് സിറ്റി ഗ്രൂപ്പിന്റെ ആദരം.
16മില്യണ്‍ ഡോളറിന്റെ അവാര്‍ഡ് നല്‍കിയാണ് സിറ്റി ഗ്രൂപ്പ് തങ്ങളുടെ മേധാവിക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയത്. കമ്പനി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുമ്പോഴാണ് വിക്രം കടന്നുവന്നത്. തുടര്‍ന്ന് കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കുകയും അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്തതായി സിറ്റിഗ്രൂപ്പ് ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് ചെയര്‍മാന്‍ റിച്ചാര്‍ഡ് പാര്‍സണ്‍ പറഞ്ഞു.
ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സിന്റെ പൂര്‍ണപിന്തുണയോടെയാണ് പണ്ഡിറ്റിന് ഇത്തരത്തിലൊരു സാമ്പത്തിക പുരസ്‌കാരം നല്‍കിയിരിക്കുന്നത്. സിറ്റി ഗ്രൂപ്പിന്റെ ബിസിനസ് വ്യാപിപ്പിക്കാനുള്ള ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സി.ഇ.ഒ പണ്ഡിറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്. 2007 ഡിസംബറിലാണ് വിക്രം പണ്ഡിറ്റ് സിറ്റി ഗ്രൂപ്പ് സി.ഇ.ഒ ആയി സ്ഥാനമേറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല