തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തല്ലി ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് വിവാദത്തിന് തീകൊളുത്തി. ധര്‍മ്മപുരിയിലെ സ്ഥാനാര്‍ത്ഥിയെയാണ് വോട്ടര്‍മാരുടെ മുമ്പില്‍ വച്ച് വിജയകാന്ത് തല്ലിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധര്‍മപുരിയില്‍ നടന്ന റാലിയുടെ പൂര്‍ണ ചുമതല തല്ലുകൊണ്ട സ്ഥാനാര്‍ത്ഥിയ്ക്കായിരുന്നു. തുറന്ന വാഹനത്തില്‍ പ്രചാരണത്തിനിടയിലായിരുന്നു വിജയ്കാന്ത്. ഇതിനിടയില്‍ മൈക്ക് കേടായപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ശകാരിക്കുകയും തല്ലുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ ക്യാപ്റ്റന്‍ ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തതാണ് വിജയ്കാന്തിനെ വെട്ടിലാക്കിയത്.
താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്നാണ് വിജയ്കാന്ത് പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. താനാരെയൊക്കെ അടിച്ചിട്ടുണ്ടോ അവരൊക്കെ പിന്നീട് മഹാന്‍മാരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിനുവിരുദ്ധമായി വിജയ്കാന്ത് തല്ലിയെന്ന വാര്‍ത്ത തെറ്റാണെന്നാണ് സ്ഥാനാര്‍ത്ഥി പറയുന്നത്. കോഡ് ലൈസ് മൈക്കിന് എന്തോ തകരാറുവന്നപ്പോള്‍ അദ്ദേഹം ജോലിക്കാരെ വഴക്കുപറയുക മാത്രമേ ചെയ്തുള്ളൂ എന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഭാഷ്യം. ഡി.എം.ഡി.കെ യുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ഡി.എം.കെയും, പി.എം.കെയും കെട്ടിച്ചമച്ച കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല