ലണ്ടന്‍: ഒരു വര്‍ഷം നീണ്ടുനിന്ന ഇടവേളക്ക് ശേഷം വിജയത്തോടെ സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി. ഈസ്റ്റ് ബോണ്‍ എയ്‌ഗോണ്‍ ടെന്നീസ് ടീര്‍ണ്ണമെന്റിന്റെ ആദ്യറൗണ്ടില്‍ സ്വീറ്റ്വാന പിരങ്കോവയെ 1-6 , 6-3 , 6-4 , എന്ന സ്‌കോറിനാണ് സെറീന തോല്‍പ്പിച്ചത്.
ആദ്യറൗണ്ട് എതിരാളിക്ക് അടിയറവച്ചതിന് ശേഷമാണ് , ശക്തമായി തിരിച്ച് വന്ന് പിന്നീടുള്ള രണ്ട് സെറ്റും കളിയും സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം നാലാം വിബിംള്‍ഡണ്‍ കിരീടം നോടിയതിന് ശേഷമാണ് സെറീന പരിക്കിന്റെ പിടിയിലായത്. ബന്ധുവിനൊപ്പം ജര്‍മ്മനിയിലെ ഒരു റസ്‌റ്റോറന്റില്‍ നിന്ന് ഇറങ്ങിനടക്കവേ കാലില്‍ കുപ്പിച്ചില്ല് തറയ്ക്കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സെറീന നീണ്ടനാളത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷമാണ് ടെന്നീസില്‍ വീണ്ടും സജീവമാകുന്നത്. കരിയറില്‍ ഇതുവരെ 13 ഗ്രാന്‍സ്ലാം കിരീടം നാടിയിട്ടുണ്ട് 29 കാരിയായ സെറീന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല