ഫ്രാങ്ക്ഫുര്‍ട്ട്: വിടവാങ്ങല്‍ മത്സരം കളിക്കാനില്ലെന്ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ മൈക്കേല്‍ ബല്ലാക്ക്. കഴിഞ്ഞ ദിവസമാണ് കോച്ച് ജാക്കിം ലോ ജര്‍മ്മന്‍ ടീമില്‍ ബല്ലാക്കിന് ഭാവിയില്ലെന്ന് പറഞ്ഞത്. ഇതില്‍ പ്രതിഷേധിച്ചാണ് ബ്രസീലിനെതിരായ വിടവാങ്ങല്‍ മത്സരത്തിനില്ലെന്ന് ബെല്ലാക്ക് പറഞ്ഞത്. ആഗസ്റ്റ് 10 നാണ് സൗഹൃദ മത്സരം. കോച്ചിന്റെ പ്രസ്താവന തന്നെ നിരാശപ്പെടുത്തിയെന്ന് ബെല്ലാക്ക് പറഞ്ഞു.34 കാരനായ മുന്‍ ചെല്‍സി മധ്യനിരതാരം രാജ്യത്തിനായി ഇതുവരെ 98 മത്സരത്തില്‍ നിന്നായി 48 ഗോളുകള്‍ നേടിയിട്ടുണ്ട്. പരിക്ക് കാരണം കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന് പുറത്താണ് ബെല്ലാക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല