സ്വന്തം ലേഖകന്‍: വിഥിന്‍ഷോയില്‍ കോതമംഗലം സ്വദേശിയായ മലയാളി യുവാവ് മരണമടഞ്ഞു. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോതമംഗലം സ്വദേശിയായ ജോംലാല്‍ പെരുമ്പിള്ളിച്ചിറയാണ് മരണമടഞ്ഞത്. 39 വയസായിരുന്നു.
സുഖമില്ലാതിരുന്ന ജോംലാല്‍ കഴിഞ്ഞ ദിവസം ജിപിയെ സന്ദര്‍ശിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണമെത്തിയത്. ടീസയാണ് ഭാര്യ, മൂന്ന് വയസുകാരി മരിയ മകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല