Alex Varghese (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ ഇടവകയുടെ എല്ലാ വര്‍ഷവും നടത്തി വരുന്ന സ്‌പോര്‍ട്‌സ് ഡേ ശനിയാഴ്ച രാവിലെ 10 മണിക്ക് വുഡ് ഹൗസ് ലൈനിലുള്ള സെന്റ്.ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച് വൈകുന്നേരം 4 മണിയോടെ സമാപിച്ചു. സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്ക് ബ്‌ളൂ, റെഡ്, വൈററ് എന്നീ ടീമുകള്‍ പങ്കെടുത്ത വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റോടെയാണ തുടക്കം കുറിച്ചത്. മാര്‍ച്ച് പാസ്റ്റിന് റിട്ട. അധ്യാപകന്‍ ശ്രീ. ആന്റണി അരീക്കല്‍ അഭിവാദ്യം സ്വീകരിച്ചു. മാര്‍ച്ച് പാസ്റ്റിനൊടുവില്‍ അണി നിരന്ന കായിക താരങ്ങള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ പ്രാധാനാധ്യാപകന്‍ ശ്രീ.ബോബി അഗസ്റ്റിന്‍ ആലഞ്ചേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആന്റണി മാഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇടവകയിലെ വിവിധ വാര്‍ഡുകള്‍ മൂന്ന് ടീമുകളായി തിരിച്ചിട്ടാണ് മത്സരങ്ങള്‍ നടത്തിയത്. സെന്റ്. ആന്റണീസ്, സെന്റ്.ജോണ്‍സ്, സെന്റ്. അല്‍ഫോന്‍സാ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്‌ളൂ ടീമിനെ നയിച്ചത് സജിത്ത് തോമസും, വൈസ് ക്യാപ്റ്റന്‍ മിനി ഗില്‍ബര്‍ട്ടമായിരുന്നു. സെന്റ്.മേരീസ്, സേക്രട്ട് ഹാര്‍ട്ട് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന വൈറ്റ് ടീമിനെ നയിച്ചത് മോനച്ചന്‍ ആന്റണിയും വൈസ് ക്യാപ്റ്റനായിരുന്നത് ഷേര്‍ളി ജോര്‍ജുമായിരുന്നു. സെന്റ്. ഹ്യൂസ്, സെന്റ്.ബെനഡിക്ട്, സെന്റ്.കുര്യാക്കോസ് ചാവറ വാര്‍ഡുകള്‍ ഉള്‍പ്പെട്ട റെഡ് ടീമിനെ നയിച്ചത് മിന്റോ ആന്റണിയും വൈസ് ക്യാപ്റ്റന്‍ ജയന്‍ ജോണുമായിരുന്നു.
അത് ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, വടംവലി മത്സരങ്ങളാണ് ഇന്നലെ നടന്നത്. കുട്ടികളുടെയും, മുതിര്‍ന്നവരുടേയും അത്യന്തം വാശിയേറിയ മത്സരങ്ങള്‍ വൈകുന്നേരം വരെ തുടര്‍ന്നു. അത് ലറ്റിക് മത്സരങ്ങള്‍ രാവിലെയും ഉച്ചഭക്ഷണശേഷം വടംവലി, ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങളും നടന്നു. കായിക മത്സരങ്ങള്‍ നിയന്ത്രിച്ചത് ശ്രീ.ആന്റണി അരീക്കല്‍, ശ്രീമതി മാരായ റീജ, സിനി എന്നിവരായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയത് വൈറ്റ് ടീമും രണ്ടാം സ്ഥാനത്ത് റെഡ് ടീമും മൂന്നാം സ്ഥാനത്തെത്തിയത് ബ്‌ളൂ ടീമുമായിരുന്നു. വിജയികള്‍ക്ക് ഇടവകയുടെ പാരീഷ് ഡേ ആഘോഷങ്ങളില്‍ വച്ചു സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്. കായിക മത്സരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, എന്നിവര്‍ നേതൃത്വം കൊടുത്തു. കായിക മത്സരങ്ങള്‍ വന്‍ വിജയമാക്കുവാന്‍ സഹകരിച്ച എല്ലാ ഇടവകാംഗങ്ങള്‍ക്കും പാരീഷ് കമ്മിറ്റിയുടെ പേരില്‍ ട്രസ്റ്റിമാര്‍ നന്ദി അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല